ന്യൂഡല്‍ഹി: 109 കോടി രൂപ തട്ടിപ്പ് നടത്തിയതിന് സിംബോലി ഷുഗേര്‍സ് ലിമിറ്റഡ് എന്ന കമ്പനിയ്ക്കെതിരെ ആരോപണവുമായി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്. സംഭവത്തില്‍ സി.ബി.ഐ കമ്പനിയ്ക്കെതിരെ കേസെടുത്തു. സിംബോലി ഷുഗേര്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഗുര്‍മീത് സിങ് മന്‍, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗുര്‍പാല്‍ സിങ് എന്നിവരും മറ്റ് എട്ടുപേര്‍ക്കുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Also Read : 70,000 രൂപയുടെ ജാക്കറ്റ് ധരിച്ച് രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം : ആരോപണവുമായി ബിജെപി
കരിമ്പ് കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെന്ന വ്യാജേന 2011ല്‍ 109 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2011 ലാണ് സിംബോലി ഷുഗേര്‍സ് ഓറിയന്റല്‍ ബാങ്കില്‍ നിന്നും 148.60 കോടിയുടെ വായ്പ വാങ്ങിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശിലെ ഹപ്പൂര്‍, നോയിഡ, ഡല്‍ഹി എന്നിവിടങ്ങളിലായി എട്ടിടങ്ങളില്‍ പരിശോധന നടത്തി. 2017 നവംബറിലാണ് തട്ടിപ്പ് സംബന്ധിച്ച് പരാതി ലഭിച്ചിരിക്കുന്നത്.
Post Your Comments