399 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ പോസ്റ്റ്പെയ്ഡ് പ്ലാന്‍ ഉടന്‍ പുറത്തിറക്കുമെന്ന് ബിഎസ്‌എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്ഥവ. കഴിഞ്ഞ ഇടയ്ക്കാണ് മൈ ബിഎസ്‌എന്‍എല്‍ ആപ്ലിക്കേഷനില്‍ വൈഫൈ പ്ലസ് എന്നൊരു ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചിത്. ഒറ്റത്തവണ രജിസ്ട്രേഷന്‍ ഉപയോഗിച്ച് വിവിധയിടങ്ങളിലുള്ള ബിഎസ്‌എന്‍എല്‍ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണിത്.
എയര്‍ടെലിന്റെയും ഐഡിയയുടെയും അണ്‍ലിമിറ്റഡ് കോളിങ് ഓഫര്‍ ചെയ്യുന്ന 399 രൂപയുടെ പ്ലാനിന് സമാനമായ പ്ലാന്‍ അവതരിപ്പിക്കുമോ എന്ന ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് അതേ വിലയുള്ള പുതിയ പ്ലാന്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. പ്ലാന്‍ എപ്പോള്‍ അവതരിപ്പിക്കപ്പെടുമെന്ന കാര്യം വ്യക്തമാക്കിയില്ല.
എയര്‍ടെലിന്റെ 399 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനില്‍ നല്ല ഓഫറുകളാണ് നല്‍കുന്നത്. അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകളും റോമിങ് ഔട്ട്ഗോയിങ് കോളുകളും വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷനും ഒപ്പം 20 ജിബി ഡാറ്റയുമാണ് ലഭിക്കുന്നത്. എന്നാല്‍, അണ്‍ലിമിറ്റഡ് കോളുകളും 20 ജിബി ഡാറ്റയും ഐഡിയയുടെ 389 നിര്‍വാണ പോസ്റ്റ്പെയ്ഡ് പ്ലാനില്‍ ലഭിക്കും. മാത്രമല്ല, 3000 ലോക്കല്‍ നാഷണല്‍ റോമിങ് എസ്.എം.എസുകളും ഐഡിയ മൂവീസ് ആന്റ് ടിവി, ഐഡിയ മ്യൂസിക്, ഗെയിംസ് ആപ്പുകളുടെ ഒരു വര്‍ഷത്തെ സബ്സ്ക്രിപ്ഷനും നല്‍കുന്നു.
Post Your Comments