Latest NewsNewsTechnology

മറ്റു നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഫീസും നിയന്ത്രണങ്ങളും സംബന്ധിച്ച് പുതിയ തീരുമാനവുമായി എയര്‍ടെല്‍

ന്യൂഡല്‍ഹി: മറ്റു നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഫീസും നിയന്ത്രണങ്ങളും സംബന്ധിച്ച് പുതിയ തീരുമാനവുമായി എയര്‍ടെല്‍.
പുതിയ പ്‌ളാനുകളില്‍ മറ്റു നെറ്റ്വര്‍ക്കുകളിലേക്കുള്ള കാളുകള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഫീസും നിയന്ത്രണങ്ങളും എയര്‍ടെല്‍ ഒഴിവാക്കി. നിശ്ചിത സൗജന്യ മിനുട്ടുകള്‍ക്ക് ശേഷമുള്ള ഓരോ കാളിനും മിനുട്ടിന് ആറു പൈസ വീതമായിരുന്നു പുതിയ നിരക്ക്. ഈ ഫീസ് പൂര്‍ണമായി ഒഴിവാക്കി. കാളുകള്‍ അണ്‍ലിമിറ്റഡായി ഫ്രീയാണെന്നും കമ്പനി വ്യക്തമാക്കി.

Read Also : പുതുക്കിയ എയര്‍ടെല്‍ പ്ലാനുകള്‍ കാണാം: ദിവസം 50 പൈസ മുതല്‍ 2.85 രൂപ വരെ വര്‍ധന

ഇക്കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ബിഎസ്എന്‍എല്‍ ഒഴിച്ച് എല്ലാം മൊബൈല്‍ നെറ്റ്വവര്‍ക്കുകളും നിലവിലുള്ള ചാര്‍ജിന്റെ നാല്‍പ്പത് ഇരട്ടി വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍
ഭാരതി എയര്‍ടെല്‍ അണ്‍ലിമിറ്റഡ് കോളിങ് പ്ലാനുകള്‍ ഭൂരിഭാഗവും മാറ്റി നിയന്ത്രണം ഏര്‍പ്പെടുത്തി. ഓരോ പ്ലാനുകളിലും നിശ്ചയിച്ചിട്ടുള്ള പരിധിക്ക് ശേഷം എയര്‍ടെല്ലില്‍ നിന്നും മറ്റു സേവനദാതാക്കളുടെ നമ്പറുകളിലേക്കുള്ള വിളികള്‍ക്ക് മിനുറ്റിന് ആറ് പൈസയാണ് എയര്‍ടെല്‍ ഈടാക്കുക. 19 രൂപമുതല്‍ 2398 രൂപവരെയുള്ള പ്ലാനുകളാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. വൊഡഫോണില്‍ 49 രൂപ മുതല്‍ 2399 രൂപ വരെയുള്ള പ്ലാനുകളാണുള്ളത്.

ഈ പ്ലാനുകളിലാണ് എയര്‍ടെല്‍ പുതിയ മാറ്റം ഏര്‍പ്പെടുത്തിയിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button