Latest NewsIndiaNews

തെങ്ങിന്റെ മുകളില്‍ ദേവി പ്രത്യക്ഷപ്പെട്ട സംഭവം :ഈ ദേവിക്ഷേത്രത്തിലെ ‘അത്ഭുതം’ ഇപ്പോഴും ചുരുളഴിയാത്ത രഹസ്യം..!

കോതമംഗലം: തെങ്ങിന്റെ മുകളില്‍ ദേവി പ്രത്യക്ഷപെട്ടെന്ന് പ്രചാരണം. ദര്‍ശന സായൂജ്യത്തിനായി പാതിരാത്രിയില്‍ ഭക്തരുടെ നെട്ടോട്ടം.സമീപ പ്രദേശങ്ങളില്‍ നിന്നും വാഹനങ്ങളില്‍ എത്തിയവരും നിരവധി. കോതമംഗലം ഇളങ്കാവ് ദേവിക്ഷേത്രത്തിലെ ‘അത്ഭുതം’ ഇപ്പോഴും ചുരുളഴിയാത്ത രഹസ്യം. മകരവിളക്ക് പോലെ മിന്നിയും തെളിഞ്ഞുമൊന്നുമല്ല, നല്ലവണ്ണം ദര്‍ശിക്കാന്‍ പാകത്തില്‍ നേരം പുലരുവോളം ദേവിരൂപം തെങ്ങിന്‍ മുകളില്‍ തന്നെ നിലയുറപ്പിച്ചിരുന്നതായിട്ടാണ് ഭക്തരുടെ നേര്‍സാക്ഷ്യം.

കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സമീപത്ത് ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു തെങ്ങിന്റെ മുകള്‍ ഭാഗത്ത് ചിത്രളിലൂടെയും ബിംമ്പങ്ങളിലൂടെയും കണ്ട് പരിചയിച്ച ദേവീരൂപം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിന് ഇവര്‍ തയ്യാറായില്ല.ദേവപ്രശ്നത്തില്‍ പ്രദേശത്ത് ശക്തമായ ചൈതന്യമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ദേവിരൂപം പ്രത്യക്ഷപെട്ടതും ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും ക്ഷേത്രം കമ്മറ്റിയംഗം ശബരി പറഞ്ഞു.രാത്രി 10.30 തോടെ ഇവിടേക്ക് ആരംഭിച്ച ഭക്തജന പ്രവാഹം നേരം പുലര്‍ന്ന് സൂര്യപ്രാകാശം പരക്കും വരെ തുടര്‍ന്നെന്നാണ് ലഭ്യമായ വിവരം.

സംഭവത്തെക്കുറിച്ചന്വേഷിച്ചപ്പോള്‍ ക്ഷേത്ര ഭരണസമിതിയംഗങ്ങളും ഭക്തരുടെ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ചു. ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയവരില്‍ ചിലരാണ് തെങ്ങിന്‍ മുകളില്‍ ദേവിരൂപം പ്രത്യക്ഷപ്പെട്ടതായി പ്രചരിപ്പിച്ചത്.പിന്നീട് ഇവിടേക്ക് ഭക്തജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം തുടങ്ങി. ഇതിനിടയില്‍ ദേവിരൂപത്തിന്റെ ചിത്രം സഹിതം സാമൂഹിക മാധ്യമങ്ങളില്‍ ദേവി ദര്‍ശനം പ്രചരിച്ചു. ഇത് കണ്ട് സമീപ പ്രദേശങ്ങളില്‍ നിന്നും വാഹനങ്ങളും വിളിച്ച്‌ ദര്‍ശനസായൂജ്യം നുകരാന്‍ നിരവധി കുടുംബങ്ങളും എത്തി. അഡ്വ.കെ രാധാകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ തെങ്ങിന്മുകളിലെ ദേവിരൂപത്തിന്റെ ചിത്രം സഹിതം ഇട്ട പോസ് സംഭവത്തിന്റെ പ്രാചാരണത്തില്‍ നിര്‍ണ്ണായക ഘടകമായി എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button