ബെംഗലൂരു: മദ്യപിച്ച് വാഹനമോടിച്ചെന്ന ആരോപിച്ച് പോലീസ് ബൈക്ക് പിടിച്ചെടുത്തതിന്റെ പേരില്‍ യുവാവ് പോലീസ് സ്റ്റേഷനുമുന്നില്‍ ആത്മഹത്യചെയ്തു. തെക്കന്‍ ബെംഗലൂരു സ്വദേശിയായ കെ മണികണ്ഠയാണ് പോലീസ് നടപടിയില്‍ മനംനൊന്ത് ആത്മഹത്യചെയ്തത്. കൊറിയര്‍ ഡെലിവറി ഏജന്റായ 38 കാരനാണ് മൈക്കോ ലേയൗട്ട് ട്രഫിക് പോലീസ് സ്റ്റേഷനുമുന്നില്‍ ഞായറാഴ്ച്ച രാവിലെ തീകൊളുത്തി ആത്മഹത്യചെയ്തത്. ബാനര്‍ഗട്ട റോഡിലെ ,ഐടി സ്റ്റേജിലെ ബിടിഎം ലേയൗട്ടിലെ ട്രാഫിക് സ്റ്റേഷനില്‍ മദ്യപിച്ച് വാഹനമോടിക്കുന്ന പരിശോധനയെ തുടര്‍ന്നാണ് സംഭവമരങ്ങേറിയത്.
മണിയെന്നറിയപ്പെടുന്ന മണികണ്ഠന് തമിഴ്നാട് സ്വദേശിയാണ്.ഡ്രൈവറായി ജോലിചെയ്യുന്നതിനിടെയാണ് കൊറിയര്‍ കമ്ബനിയില്‍ ജോലിക്ക് ചെര്‍ന്നത്.5 വയസ്സുള്ള മകനും ഭാര്യയുമുണ്ട്. എന്നാല്‍ മണി ഇവരെ പിരിഞ്ഞ് കെആര്‍ പുരത്ത് തനിച്ചാണ്താമസിച്ചിരുന്നത്. 11.30 ഓടെ മണി തിരിച്ച് വരികയും ബൈക്ക് തിരിച്ച് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.വിലപിടിപ്പുള്ളത് ബൈക്കില്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു ഇത്. പോലീസ് ഇതനുവദിക്കുകയും ചെയ്തു.എന്നാല്‍ ബൈക്ക് തന്നെ തിരികെ വേണമെന്നാവശ്യപ്പെടുകയായിരുന്നു മണി.
ശനിയാഴ്ച്ച ജയദേവ ഹോസ്പിറ്റലിനു സമീപം 10.30യോടെയാണ് മണിയും സുഹൃത്തിനെയും പരിശോധിച്ചത്. ആ സമയത്ത് മണി മദ്യപിച്ചിരുന്നുവെന്നും ആള്‍ക്കോമീറ്റര്‍ ടെസ്റ്റ് എടുക്കാന്‍ മണി വിസമ്മതിച്ചെന്നും പരാതിയില്‍ പറയുന്നു.പോലീസിന് വേണമെങ്കില്‍ ബൈക്ക് കസ്റ്റഡിയില്‍ എടുക്കാമെന്നും അത് തന്റെതല്ലെന്നും മണി പറഞ്ഞു. 2.30 ഓടെ മൈക്കോ ലേഔട്ട് ട്രാഫിക് പോലീസ് സ്റ്റേഷനുമുന്നില്‍ എത്തിയ മണി വീണ്ടും ബൈക്ക് ആവശ്യപ്പെട്ടു.പോലീസ് പിറ്റേന്ന് രാവിലെ ബൈക്ക് എടുത്തുകൊണ്ടുപോകാമെന്ന് പറഞ്ഞു.എന്നാല്‍ മണി കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിക്കുകയും തീകൊളുത്തുകയും ആയിരുന്നു.
ഹോം ഗാര്‍ഡ് രാമകൃഷ്ണ മണിയെ രക്ഷിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന ഇരുവരെയും വിക്ടോറിയ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.എന്നാല്‍ വൈകിട്ട് 6 ഓടെ മണി മരിച്ചു.രാമകൃഷ്ണ അപകടനില തരണം ചെയ്തു എന്നും പോലീസ് പറയുന്നു. മണികണ്ഠയുടെ കുടുംബാംഗങ്ങള്‍ മരണത്തില്‍ സംശയമുണ്ടെന്ന് ആരോപിച്ച് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി.മണികണ്ഠയുടെ മരണത്തിലെക്ക് നയിച്ച പോലീസിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.
മണി ഭാര്യയും മകനുംപിരിഞ്ഞതിനാല്‍ വിഷാദത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യക്കുള്ള കാരണമെന്നും പോലീസ് പറഞ്ഞതായി അഡ്വക്കറ്റ് രവിചന്ദ്ര മണിയുടെ കുടുംബത്തിനായി ഹാജരായ വക്കീല്‍ പറഞ്ഞു. മൈക്കോ ലേഔട്ട് ട്രാഫിക് പോലീസ് ആത്മഹത്യാശ്രമത്തിന് കേസെടുക്കുകയും പിന്നീട് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.എന്നാല്‍ പോലീസ് കഥകള്‍ കെട്ടിച്ചമയ്ക്കുകയാണെന്ന് മണിയുടെ ബന്ധുക്കള്‍ പറഞ്ഞു. സികെ അച്ചകട്ട് പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചെന്നും മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
Post Your Comments