Latest NewsKeralaNews

സകല പരിധികളും ലഘിച്ച് കുമ്മനത്തിനും ലസിത പാലക്കലിനും എതിരെ ഓൺലൈനിൽ നിന്ദ്യമായ ആക്രമണം :സെലിബ്രിറ്റികൾക്ക് മാത്രം നീതി കിട്ടിയാൽ പോരെന്ന് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ എല്ലാ പരിധികളും ലംഘിച്ചു ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരനും  കണ്ണൂരിലെ യുവമോർച്ച നേതാവ് ലസിത പാലക്കലിനെതിരെയും നിന്ദ്യമായ ആക്രമണം. അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ മരണത്തിൽ പ്രതിഷേധിച്ചു ബിജെപി നടത്തിയ വേറിട്ട പ്രതിഷേധത്തിനെ പരിഹസിച്ചു പലരും രംഗത്തെത്തിയിരുന്നു. ഈ രീതിയിൽ ആക്രമണം നേരിട്ടത് കൂടുതലും കുമ്മനം രാജശേഖരനായിരുന്നു. തുടർന്ന് ലസിത അതെ രീതിയിൽ പ്രതിഷേധിച്ച ചിത്രവും കുമ്മനത്തിന്റെ ചിത്രവും കൂട്ടി ചേർത്ത് അനാശ്യാസത്തിനു ലോഡ്ജ് മുറിയിൽ നിന്നും പിടികൂടി എന്ന തലക്കെട്ടോടെയാണ് ചില ഗ്രൂപ്പുകളിൽ പ്രചാരണം നടത്തിയത്.

സോഷ്യൽ മീഡിയയിൽ ഇതിന് മുമ്പും എതിര്‍ പാർട്ടിക്കാരുടെയും വിമർശകരുടെയും ആക്രമണത്തിന് വിധേയയായിട്ടുള്ള ആളാണ് ലസിത. ഇവർ പല കേസുകളും ഇതിന്റെ പേരിൽ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ഇവരുടെ ആരോപണം.ചിത്രം പ്രചരിപ്പിക്കുന്നത് രണ്ട് സന്ദേശങ്ങളുമായിട്ടാണ്. സംഘികൾ കെട്ടിയിട്ട് പീഡിപ്പിച്ചതിൽ നീതി തേടി ലസിത, ലോഡ്ജിൽ അനാശാസ്യ പരിപാടികള്‍ നാട്ടുകാർ കയ്യോടെ പൊക്കി, #ജടിലശ്രീ കുമ്മനത്തോടൊപ്പം – ഈ രണ്ട് പോസ്റ്റുകളാണ് പല ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുന്നത്. ലസിത ഇതിന്റെ പേരിൽ പരാതി കൊടുത്തതായാണ് വിവരം. ഇനി നേതാക്കൾ ഇടപെടട്ടെ എന്നും ഇവർ പറയുന്നു.

പോസ്റ്റ് കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button