തൃശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. പാര്‍ട്ടി പാവങ്ങളില്‍ നിന്നകലുന്നു എന്നു വിലയിരുത്തിയതായി മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടു. ആ വിലയിരുത്തലിനോട് അല്പമെങ്കിലും ആത്മാര്‍ത്ഥത പാര്‍ട്ടിക്കുണ്ടായിരുന്നെങ്കില്‍ നിലവിലുള്ള നേതൃത്വത്തെ ഒരിക്കലും പാര്‍ട്ടി വീണ്ടും അവരോധിക്കുമായിരുന്നില്ലെന്ന് സുരേന്ദ്രന് പറഞ്ഞു.
കഴിഞ്ഞ രണ്ടുപതിററാണ്ടിലധികമായി സി. പി. എം രാഷ്ട്രീയത്തില്‍ നടന്ന വിവാദങ്ങളില്‍ കോടിയേരിയും കുടുംബവും വഹിച്ച പങ്ക് ചില്ലറയല്ല. അതിസമ്പന്നരുമായുള്ള ചങ്ങാത്തം, മക്കളും ബന്ധുക്കളും നടത്തിയ സാമ്പത്തിക ഇടപാടുകള്‍, കോവളം കൊട്ടാരം മുതല്‍ കൂപ്പര്‍ കാര്‍ വരെയുള്ള വിവാദങ്ങളും സേവിമനോമാത്യു മുതല്‍ അറബിക്കഥ വരെയുള്ള സംഭവങ്ങളും പാര്‍ട്ടി പരിഗണിക്കുന്നില്ല എന്നുവേണം കണക്കാക്കാനെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Post Your Comments