Latest NewsNewsIndia

ലീവ് നല്‍കിയില്ല :മേലുദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു

ഷില്ലോങ്: ലീവ് അനുവദിക്കാത്തതില്‍ ക്ഷുഭിതനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു.

മേഘാലയ തെക്ക് പടിഞ്ഞാറന്‍ ഖാസി ഹില്‍സിലെ മകിര്‍വാത്ത് ആര്‍പിഎഫ് ക്യാമ്പിലാണ് സംഭവം. ഞായറാഴ്ച് രാവിലെ 11.45നാണ് സംഭവം. ആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് മുകേഷ് സി ത്യാഗിയാണ് കോണ്‍സ്റ്റബിള്‍ അര്‍ജുന്‍ ദേശ്വാളിന്റെ വെടിയേറ്റ് മരിച്ചത്.

മുകേഷിനെ കോണ്‍സ്റ്റബിളായ അര്‍ജുന്‍ 13 തവണ നിറയൊഴിച്ചെന്നാണ് പോലീസ് പറയുന്നത്. ലീവ് നല്‍കാത്തതിനെ തുടര്‍ന്ന് മുകേഷും അര്‍ജുനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ക്ഷുഭിതനായ അര്‍ജുന്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. മുകേഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ കോണ്‍സ്റ്റബിള്‍ ജോഗീന്ദര്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഓം പ്രകാശ് യാദവ്, ഇന്‍സ്‌പെക്ടര്‍ പ്രദീപ് മീന എന്നിവര്‍ക്കും വെടിയേറ്റു. എല്ലാവരും അപകടനില തരണം ചെയ്തിട്ടുണ്ട്.

അര്‍ജുന്‍ ദേശ്വാളിനെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button