ദുബായ് : ദുബായില്‍ 13 കാരിയെ രണ്ട് വര്‍ഷമായി പീഡിപ്പിച്ചിരുന്ന ഏഷ്യന്‍ പൗരന് അറസ്റ്റിലായി.
ക്രിമിനല്‍ കോടതിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം ഇയാളെ നാടുകടത്തും. 11 വയസ് മുതല്‍ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ അമ്മ യാദൃശ്ചികമായി പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ അരുതാത്ത ചില ദൃശ്യങ്ങള്‍ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അമ്മ ഇല്ലാത്ത സമയത്ത് യുവാവ് സ്ഥിരം വീട്ടില്‍ വരാറുണ്ടെന്നും താനുമായി രണ്ട് വര്‍ഷമായി ലൈംഗികബന്ധത്തിലേര്പ്പെടാറുണ്ടെന്നും പെണ്‍കുട്ടി തുറന്നു പറഞ്ഞു. അമ്മ വീട്ടിലുള്ള സമയത്തും യുവാവ് വീട്ടിലെത്തി ലൈംഗികബന്ധത്തിലേര്പ്പെടാറുണ്ടെന്ന് പെണ്‍കുട്ടി വ്യക്തമാക്കി.
എന്നാല്‍ ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ ഭാവിയില്‍ ഉണ്ടാകുന്ന ഭവിഷ്യത്തുക്കളെ കുറിച്ച് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടിലും വ്യക്തമായിട്ടുണ്ട്
Post Your Comments