കണ്ണൂര്‍: കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന്‍ ഉപവാസമനുഷ്ഠിക്കുന്ന വേദിയില്‍ എ.കെ.ജി.യുടെ ഡ്രൈവര്‍പിന്തുണയുമായെത്തി. കറുത്ത കൂളിങ് ഗ്ലാസും തൂവെള്ള ഷര്‍ട്ടില്‍ ഇടതു ഭാഗത്ത് മാനിഷാദ എന്നും വലതു ഭാഗത്തെ കീശക്കു മുകളില്‍ ചുവന്ന അക്ഷരത്തില്‍ എ.കെ.ജി.യുടെ സാരഥി മൊയ്തു എന്ന് രേഖപ്പെടുത്തിയുമാണ് എ കെ ജിയുടെ ഡ്രൈവർ ആയിരുന്ന ഈ 81 കാരന്‍ എത്തിയത്. 1963 മുതല്‍ 12 വര്‍ഷക്കാലം എ.കെ. ജി.യെ കണ്ണൂര്‍ ജില്ലയിലും പുറത്തും കൊണ്ടു പോയത് മൊയ്തുവായിരുന്നു.
ഏഴോം സ്വദേശിയായ മുണ്ടായാട്ടു പുരയില്‍ മൊയ്തു കൊലപാതക രാഷ്ട്രീയത്തെ തള്ളി പറയുന്നു. പ്രാദേശികമായി മുസ്ലിം വിരോധം പാര്‍ട്ടിക്കകത്ത് ഉണ്ടെന്ന് മൊയ്തു ആരോപിക്കുന്നു. അതില്‍ മനം മടുത്താണ് താന്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചത് എന്നും എന്നാൽ വി എസ് അച്യുതാനന്ദനോട് ഇപ്പോഴും ബന്ധമുണ്ടെന്നും മൊയ്തു പറയുന്നു. രാവിലെ മുതല്‍ ഉച്ച വരെ മൊയ്തു ഉപവാസ പന്തലില്‍ അനുഭാവ ഉപവാസം നടത്തി.
Post Your Comments