കൊല്ലം: പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ എ ഐ വൈ എഫ് യൂണിറ്റ് പ്രസിഡന്റ് അടക്കം ആറു പേർക്കെതിരെ കേസ്. പുനലൂർ ഐക്കരക്കോണം സ്വദേശി സുഗതൻ മരിച്ച സംഭവത്തിലാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. വയലുകൾ നികത്തി കെട്ടിടം നിർമ്മിച്ചുവെന്ന ആരോപണമുയർത്തി എ ഐ വൈ എഫ് പ്രവർത്തകർ സുഗതന്റെ വർക്ക്ഷോപ്പിന്റെ നിർമ്മാണം തടഞ്ഞുവെച്ചിരുന്നു.
Read Also: കെ സുധാകരന്റെ ഉപവാസത്തിന് പിന്തുണയുമായി എകെജിയുടെ ഡ്രൈവര്‍
തുടർന്ന് വിവിധപാർട്ടികളുടെ നേതാക്കളെ ബന്ധപ്പെട്ടെങ്കിലും ആരും പ്രശ്നപരിഹാരത്തിനു ശ്രമിച്ചില്ല. തുടർന്നുണ്ടായ മനോവിഷമത്തെ തുടർന്ന് സുഗതൻ ആത്മഹത്യ ചെയ്യുകയായിരുന്നു. പിതാവിന്റെ ആത്മഹത്യക്ക് കാരണക്കാരെ അറസ്റ്റ് ചെയ്യണമെന്നവശ്യപ്പെട്ട് സുഗതന്റെ മക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് എ ഐ വൈ എഫ് യൂണിറ്റ് പ്രസിഡന്റ് ഇമേഷ് അടക്കം 6 പേർക്കെതിരെ ആത്‍മഹത്യ പ്രേരണ കുറ്റം ചുമത്തി കുന്നിക്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Post Your Comments