Latest NewsIndiaNewsGulf

ശ്രീദേവിയുടെ മരണം : ബോണി കപൂറിനോട് ദുബായിൽ തുടരാൻ പോലീസ് : കേസ് ദുബായ് പബ്ലിക് പ്രോസിക്യൂട്ടറിന് കൈമാറി

ദു​ബാ​യ്: അ​ന്ത​രി​ച്ച ന​ടി ശ്രീ​ദേ​വി​യു​ടെ മരണത്തിൽ ദുരൂഹതകൾ അവശേഷിക്കുന്നതിനാൽ ഭർത്താവ് ബോണി കപൂറിനോട് ദുബായിൽ തുടരാൻ പോലീസ്. ശ്രീ​ദേ​വി​യെ അ​വ​സാ​ന​മാ​യി ക​ണ്ട വ്യ​ക്തി​യെ​ന്ന നി​ല​യ്ക്കാ​ണ് ബോ​ണി ക​പൂ​റി​നോ​ടു ദു​ബാ​യി​യി​ല്‍ തു​ട​രാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ദു​രൂ​ഹ​ത​ക​ള്‍ ബാ​ക്കി നി​ല്‍​ക്കു​ന്ന​തി​നാ​ലാ​ണ് മൃ​ത​ദേ​ഹം ബന്ധുക്കൾക്ക് വിട്ടു നൽകാത്തത്. അതുകൊണ്ടു തന്നെ ബോണി കപൂർ ദുബായിൽ തുടരുകയാണ്.

ശ്വാ​സ​കോ​ശ​ത്തി​ല്‍ വെ​ള്ളം ക​യ​റി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​ത്. ശ​രീ​ര​ത്തി​ല്‍ മു​റി​വു​ക​ളോ ച​ത​വു​ക​ളോ ഇല്ല. മദ്യത്തിന്റെ അംശം ശരീരത്തിൽ ഉള്ളതായും കണ്ടെത്തി. തുടർന്ന് അ​സ്വാ​ഭാ​വി​ക മ​ര​ണം എ​ന്ന നി​ല​യ്ക്ക് ദു​ബാ​യ് പോ​ലീ​സ് കേ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ദു​ബാ​യ് പോ​ലീ​സ് കേ​സ് ദു​ബാ​യ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് ദു​ബാ​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ന്‍റെ ബാ​ത്ത് ട​ബി​ല്‍ ശ്രീ​ദേ​വി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഭ​ര്‍​ത്താ​വ് ബോ​ണി ക​പൂ​റും അ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ബാ​ത്ത്റൂ​മി​ല്‍ പോ​യ ശ്രീ​ദേ​വി​യെ 15 മി​നി​റ്റ് ക​ഴി​ഞ്ഞി​ട്ടും കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് വാ​തി​ല്‍ ത​ള്ളി തു​റ​ന്നു നോ​ക്കുമ്പോൾ ബാത്ത് ടബിൽ വീണു കിടക്കുന്നതു കാണുകയായിരുന്നു. തുടർന്ന് അടുത്ത മുറിയിൽ ഉള്ള സുഹൃത്തുക്കളെ വിവരമറിയിക്കുകയായിരുന്നു. ശ്രീദേവിയെ അവസാനം കണ്ട ആളെന്ന നിലയിലാണ് കൂടുതൽ അന്വേഷണത്തിനായി ബോണി കപൂറിനോട് ദുബായിൽ തുടരാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button