മണ്ണാര്‍ക്കാട്•അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ പ്രത്യേക കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. പ്രതികളെ പാലക്കാട് സബ് ജയിലിലേക്ക് കൊണ്ടുപോയി.
സംഭവത്തിൽ വനം വകുപ്പിന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയില്‍ അന്വേഷണം തുടങ്ങി വനം വകുപ്പിന്‍റെ വിജിലൻസ് വിഭാഗമാണ് അട്ടപ്പാടിയിലെത്തി അന്വേഷണം നടത്തുന്നത്. ആൾക്കൂട്ടം കാടിനുള്ളിൽ അതിക്രമിച്ച് കയറിയതിനും മധുവിനെ ആക്രമിച്ചതിനും വനം വകുപ്പിൽ നിന്നും വിജിലൻസ് വിഭാഗം വിശദീകരണം തേടും.
Post Your Comments