കാബൂള്‍ : അതിശക്തമായ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിസ്ഥാനിലെ പക്ടിക പ്രവിശ്യയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരു പൊലീസുകാരനടക്കം മൂന്ന് പേര്‍ മരിച്ചു.
പക്ടിക പ്രവിശ്യയിലെ യഹ്യാഖേല്‍ ജില്ലയിലുള്ള മാര്‍ക്കറ്റില്‍ ഞായറാഴ്ച രാവിലെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച മോട്ടോര്‍ ബൈക്ക് മാര്‍ക്കറ്റില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ സ്‌ഫോടനമായതിനാല്‍ പ്രദേശത്ത് നിരവധി കെട്ടിടങ്ങളും തകര്‍ന്നു.
Post Your Comments