മുംബൈ•കളേഴ്സ് ടി.വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘സസുരല്‍ സിമാര്‍ ക’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയരായ ദീപിക കകാറും ഷോഐബ് ഇബ്രാഹിമും വ്യാഴാഴ്ച ഉത്തര്‍പ്രദേശില വച്ച് വിവാഹിതരായി. ഷോഐബിന്റെ ജന്മഗ്രാമമായ മൌദഹ ഹമീര്‍പൂരില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു നിക്കാഹ്. വിവാഹ ചടങ്ങിന് മുന്നോടിയായുള്ള മെഹന്തി, സംഗീത ചടങ്ങുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഷോഐബ് ഇബ്രാഹിമിനെ വിവാഹം കഴിക്കാനായി ദീപിക ഇസ്ലാം മതം സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ദീപികയുടെ പേര് ഫൈസ എന്നാണത്രെ.
ഗ്രാമത്തില്‍ വിതരണം ചെയ്ത വിവാഹ ക്ഷണക്കത്തിലും വധുവിന്റെ പേര് ഫൈസ എന്നാണ് അച്ചടിച്ചിരിക്കുന്നത്.
വധൂവരന്മാര്‍ വളരെ ലളിതമായ വിവാഹ വസ്ത്രങ്ങള്‍ അണിഞ് തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍.
‘സസുരല്‍ സിമാര്‍ ക’ പരമ്പര വിടുന്നതിന് മുന്‍പ്, നാച് ബാലിയെ എന്ന പരിപാടിയില്‍ വച്ച് ദീപികയും ഷോഐബും പ്രേക്ഷകരോട് തങ്ങളുടെ പ്രണയകഥ വെളിപ്പെടുത്തിയിരുന്നു.
ദീപികയുടെ രണ്ടാം വിവാഹമാണിത്. റൗണക് സാംസന്‍ എന്നയാളുമായായിരുന്നു ദീപികയുടെ ആദ്യവിവാഹം. ഇവര്‍ കഴിഞ്ഞവര്‍ഷം വിവാഹ ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.
Post Your Comments