Latest NewsKeralaNews

അഗതിമന്ദിരത്തില്‍ ഒരപൂര്‍വ്വ വിവാഹം

പത്തനാപുരം•ആര്‍ഭാടങ്ങളും, ആചാരങ്ങളുമില്ലാതെ സമൂഹത്തിനൊന്നടങ്കം മാതൃകയായി ബിനു, ലക്ഷ്മിയുടെ കഴുത്തില്‍ അഗതിമന്ദിരത്തില്‍ വെച്ച് താലി ചാര്‍ത്തി. സ്വര്‍ണപ്പൊലിപ്പും മേളകൊഴുപ്പും ഇല്ലാതെ… ഗാന്ധിഭവനിലെ സ്‌നേഹമന്ദിറില്‍ തിങ്ങിനിറഞ്ഞ ബന്ധുക്കളും ഗാന്ധിഭവന്‍ കുടുംബാംഗങ്ങളും ആ മാതൃകാ വിവാഹത്തിന് സാക്ഷികളായി, അനുഗ്രഹങ്ങളും ആശീര്‍വാദവും ചൊരിഞ്ഞു.

കൊല്ലം നെടുങ്ങോലം ലാല്‍ ഭവനില്‍ ബാലചന്ദ്രന്‍-ലളിതാംബിക ദമ്പതികളുടെ മകന്‍ ബിനുലാലും, കുന്നത്തൂര്‍ തുരുത്തിക്കരയില്‍ ലക്ഷ്മി ഭവനത്തില്‍ സുരേന്ദ്രന്‍-ശ്യമള ദമ്പതികളുടെ മകള്‍ സൂര്യലക്ഷ്മിയുമാണ് സമൂഹത്തിന് തന്നെ മാതൃകയായി ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കുടുംബത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ വിവാഹിതരായി ജീവിതത്തിലേക്ക് കടന്നത്.

കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവ പ്രവര്‍ത്തകരാണ് ഇരുവരും. ബിനുലാല്‍ പരിഷത്തിന്റെ ജില്ലാകമ്മറ്റി അംഗവും സൂര്യ ലക്ഷ്മി സംസ്ഥാന കമ്മറ്റി അംഗവുമാണ്. മൂന്നു വര്‍ഷക്കാലം ഹൃദയത്തില്‍ സൂക്ഷിച്ച പ്രണയത്തിന്റെ പൂര്‍ത്തീകരണം ഗാന്ധിഭവനില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. പരിഷത്തിന്റെ ആശയങ്ങളെ മുറുകെ പിടിച്ച് സ്‌നേഹിക്കുന്നവര്‍ അന്ധവിശ്വാസങ്ങളുടെ പൊരുത്തങ്ങള്‍ക്കപ്പുറത്ത് ആദര്‍ശങ്ങളുടെ മനപ്പൊരുത്തത്തിന്റെ സാക്ഷാത്കാരങ്ങളിലൂടെ മാതൃകയാവണമെന്ന തീരുമാനം ബിനുവും ലക്ഷ്മിയും ചേര്‍ന്നാണെടുത്തത്.

പരമ്പരാഗതമായ വിവാഹവേദി വേണ്ടെന്ന് വെച്ചതും വിവാഹം ഗാന്ധിഭവനില്‍ തന്നെ നടത്തണമെന്ന് തീരുമാനിച്ചതും തുളയിലമാത്രം കോര്‍ത്തതായിരിക്കണം മാലയെന്നും തുടങ്ങി എല്ലാം ബിനുവും ലക്ഷ്മിയും ചേര്‍ന്നെടുത്ത തീരുമാനങ്ങളായായിരുന്നു. ഇരുവരുടേയും മാതാപിതാക്കള്‍ പൂര്‍ണ്ണ പിന്തുണ നല്‍കി ഒപ്പം നിന്നു, സാക്ഷികളായി, അനുഗ്രഹം ചൊരിഞ്ഞു.

പതിവ് ചടങ്ങുകളില്‍ നിന്ന് വിപരീതമായി ഇരിക്കുകയായിരുന്ന വധു വരന്മാരെ ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ പരിചയപ്പെടുത്തി. തുടര്‍ന്ന് എഴുന്നേറ്റുനിന്ന് ബിനു ലക്ഷ്മിയുടെ കഴുത്തില്‍ താലികെട്ടി. മുഖ്യ അതിഥിയായിരുന്ന അഡ്വ. കെ. സോമപ്രസാദ് എം.പി. എടുത്തുകൊടുത്ത തുളസിമാല ഇരുവരും അന്യോന്യം ചര്‍ത്തി. ലൈബ്രറി കൗണ്‍സില്‍ കൊല്ലം ജില്ലാ പ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍, നടന്‍ ടി.പി. മാധവന്‍, ഉല്ലാസ് കോവൂര്‍, കെ.വി. ശ്രീനിവാസന്‍ കര്‍ത്ത, ലില്ലി കര്‍ത്ത, ജോസ് അമല്‍, രാജീവ് സൂര്യന്‍,പി എസ് അമല്‍രാജ്, ജി ഭുവനേചന്ദ്രന്‍,പ്രസന്ന സോമരാജന്‍, എന്നിവര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. പരവൂരില്‍ ‘ഐക്കാന്‍’ എന്ന പേരില്‍ കോച്ചിംങ് സെന്റര്‍ നടത്തി വരുകയാണ് ബിനുലാല്‍. സൂര്യലക്ഷ്മി ശാസ്താംകോട്ട ഡി.ബി. കോളേജില്‍ അസി. പ്രൊഫസറാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button