കൊച്ചി: കേരളാ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് ഇനി മുതല്‍ വനിതാ പൊലീസുകാരും.എറണാകുളം റൂറല്‍ ജില്ലയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വനിതാ പൊലീസുകാരെ
രഹസ്യാന്വേഷണത്തിലെ ഫീല്‍ഡ് ഡ്യൂട്ടിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഈ മേഖലയില്‍ പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതാദ്യമായാണ് റൂറല്‍ ജില്ലയില്‍ വനിതകള്‍ ആ മേഖലയില്‍ ജോലിചെയ്യുന്നത്.മൂന്ന് വനിതാ പൊലീസുകാരെയാണ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിയമിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി എ.വി. ജോര്‍ജ് ആണ് ഒരു പരീക്ഷണം എന്ന നിലയില്‍ ഇവരെ നിയമിച്ചത്.
Read also:ക്ഷേത്ര ശാന്തിമാരുടെ ദക്ഷിണ; നിലപാട് വ്യക്തമാക്കി ഹൈക്കോടതി
ജോലിചെയ്യുന്ന പരിധിയിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് കീഴില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും രഹസ്യമായി അന്വേഷിച്ച് തത്സമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ജോലിയാണ് ഇവര്‍ക്കുള്ളത്.സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്പിയുടെ മേല്‍നോട്ടത്തിലാണ് ജോലി. സ്പെഷ്യല്‍ ബ്രാഞ്ചിലെ ഫീല്‍ഡ് ഡ്യൂട്ടിക്ക് താല്പര്യമറിയിച്ച വനിതാ ഉദ്യോഗസ്ഥരില്‍ നിന്ന് ഇന്റര്‍വ്യൂ നടത്തിയാണ് മൂന്ന് പേരെ തിരഞ്ഞെടുത്തിരിക്കുന്നത്.
ശുഭപ്രതീക്ഷയോടെയാണ് ഈ നിയമനമെന്ന് റൂറല്‍ എസ്പി പറഞ്ഞു. വിജയകരമാണെന്ന് ബോധ്യപ്പെട്ടാല്‍ കൂടുതല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഫീല്‍ഡ് ഡ്യൂട്ടിക്കായി നിയമിക്കുമെന്ന് എസ്പി. എ.വി. ജോര്‍ജ് അറിയിച്ചു.
Post Your Comments