പുനലൂർ: പിതാവിന്റെ ചിതക്കരികിൽ നിന്ന് നാട്ടിലെ പൊതുപ്രവർത്തകരിൽനിന്ന് നേരിട്ട ദുരനുഭവം വിവരിച്ച് രണ്ട് യുവാക്കൾ. വിളക്കുടി പൈനാപിൽ ജങ്ഷന് സമീപം പണി പൂർത്തിയാകാത്ത മോട്ടോർ വർക്ക് ഷോപ്പിനുള്ളിൽ ആത്മഹത്യ ചെയ്‌ത സുഗതന്റെ മക്കളാണ് പിതാവിന്റെ മരണശേഷം തങ്ങൾ നേരിടേണ്ടിവന്ന ദുരനുഭവം വ്യക്തമാക്കിയിരിക്കുന്നത്.
Read Also:ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പുതിയ പട്ടിക പുറത്ത്
40 വർഷമായി മസ്കത്തിലെ ജിബ്രാലിൽ സ്വന്തമായി വർക്ക് ഷോപ് നടത്തിവരുകയായിരുന്നു സുഗതൻ. നാട്ടിൽ സ്ഥാപനം തുടങ്ങി ഗൾഫ് ജീവിതം അവസാനിപ്പിക്കാനുള്ള ഉദ്ദേശത്തിലാണ് രണ്ടു മാസംമുൻപ് മൂത്തമകനൊപ്പം സുഗതൻ നാട്ടിലെത്തിയത്. മസ്കത്തിൽ വർക്ക് ഷോപ് ജോലി ചെയ്യുന്ന നാട്ടിലുള്ള ചിലരെകൂടി ഉൾപ്പെടുത്തി സ്ഥാപനം ആരംഭിക്കാനാണ് ഇളമ്പലിൽ മുമ്പ് നികത്തിയ വയൽ പാട്ടത്തിനെടുത്തത്. നാല് ലക്ഷം രൂപയോളം മുടക്കി ഷെഡ് സ്ഥാപിച്ച ശേഷം വിളക്കുടി പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവരെ സമീപിച്ച് താൽക്കാലിക അനുമതിയും നേടിയിരുന്നു.
എന്നാൽ നീർത്തടം നികത്തിയ സ്ഥലമായതിനാൽ എ.ഐ.വൈ.എഫ് പ്രവർത്തകർ എതിർപ്പ് പ്രകടിപ്പിച്ചു. ഇതിനിടയിലാണ് അഞ്ചുദിവസം മുമ്പ് എ.ഐ.വൈ.എഫുകാർ സ്ഥലത്ത് കൊടിനാട്ടി. തുടർന്ന് വലിയ തുക തന്നെ ഇവർ സംഭാവനയായി ചോദിക്കുകയുണ്ടായി. വെള്ളിയാഴ്ച രാവിലെ അവസാന ശ്രമമെന്ന നിലയിൽ മറ്റാരെയോ കണ്ട് കാര്യങ്ങൾ ശരിയാക്കാമെന്ന് പറഞ്ഞാണ് സുഗതൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. വർക്ക് ഷോപിലെത്തിയ ശേഷം ആംഗ്ലയറിൽ നാലു കയറുകൾ കെട്ടിയിരുന്നു. തുടർന്ന് സുഹൃത്തിനെ ചായ വാങ്ങാൻ പറഞ്ഞുവിട്ട ശേഷം സുഗതൻ തൂങ്ങിമരിക്കുകയായിരുന്നു. അച്ഛന്റെ മരണത്തിന് കാരണക്കാരായ പൊതുപ്രവർത്തകരെ നിയമത്തിനു മുന്നിലെത്തിച്ചില്ലെങ്കിൽ തങ്ങളും മറ്റു മൂന്നു കയറുകൾ ഉപയോഗിക്കേണ്ടി വരുമെന്നാണ് മക്കൾ പറയുന്നത്.
Post Your Comments