Latest NewsNewsGulfUncategorized

വാഹന നമ്പര്‍ പ്ലെയ്റ്റുകളുടെ രൂപവും ഭാവവും മാറുന്നു

ദുബായി : വാഹന നമ്പര്‍ പ്ലെയ്റ്റുകളുടെ രൂപവും ഭാവവും മാറുന്നു. ദുബായി എമിറേറ്റിലാണ് പുതിയ തീരുമാനം. വാഹന ഉടമകള്‍ വൈകാതെ തന്നെ പുതിയ നമ്പര്‍ പ്ലെയ്റ്റിലേക്ക് മാറണം എന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട്് അതോറിറ്റി ആവശ്യപ്പെട്ടു. പുതിയ നമ്പര്‍ പ്ലെയ്റ്റുകളുടെ മാതൃകയും ആര്‍ടിഎ പുറത്തിറക്കി. ഈ വര്‍ഷം മെയ് മുതല്‍ എല്ലാ കാറുടമകളും പുതിയ നമ്പര്‍ പ്ലെയ്റ്റിലേക്ക് മാറണം.

Also Read : കൃത്രിമം തടയാൻ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നടപ്പാക്കാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്

എ മുതല്‍ ഇസെഡ് വരെയുള്ള സീരിസുകളില്‍പ്പെട്ട എല്ലാ നമ്പര്‍ പ്ലെയ്റ്റുകളും പൂതിയ രൂപത്തിലേക്ക് മാറേണ്ടതാണ്. ചെറിയ നമ്പര്‍ പ്ലെയ്റ്റുകള്‍ക്ക് 35 ദിര്‍ഹവും വലിയവയ്ക്ക് 50 ദിര്‍ഹവും ആയിരിക്കും നിരക്ക്. പുതിയ നമ്പര്‍ പ്ലെയ്റ്റുകള്‍ക്ക് നാനൂറ് ദിര്‍ഹവും ലക്ഷ്വറി നമ്പര്‍ പ്ലെയ്റ്റുകള്‍ക്ക് 500 ദിര്‍ഹവും ആയിരിക്കും നിരക്ക്. അതേസമയം പുതിയ സീരിസിലുള്ള നമ്പര്‍ പ്ലേറ്റുകളുടെ ലേലം അടുത്തമാസം നടത്തുമെന്നും ആര്‍ടിഎ അറിയിച്ചു. നാലും അഞ്ച് അക്കങ്ങളിലുള്ള മുന്നൂറോളം നമ്പറുകള്‍ വില്‍ക്കാനാണ് പദ്ധതി.

ഇംഗ്ലീഷ് അക്ഷരമാലയിലെ ജെ മുതല്‍ ടി വരെയുള്ള സീരിസിലുള്ളതായിരിക്കും ലേലം ചെയ്യുന്ന നമ്പര്‍ പ്ലെയ്റ്റുകള്‍. ഓണ്‍ലൈനായും നേരിട്ടും ലേലത്തില്‍ പങ്കെടുക്കാം. ലേലത്തില്‍ പങ്കെടുക്കുന്നതിന് ആര്‍ടിഎയുടെ വെബ്സൈറ്റ് വഴി അക്കൗണ്ട് ഓപ്പണ്‍ ചെയ്യണം. കൂടാതെ അയ്യായിരം ദിര്‍ഹത്തിന്റെ സെകൂരിറ്റി ചെക്കും ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നല്‍കണമെന്ന് ആര്‍ടിഎ അറിയിച്ചു. ലേലത്തില്‍ പോകുന്ന നമ്പര്‍ പ്ലെയ്റ്റുകള്‍ക്ക് അഞ്ച് ശതമാനം വാറ്റ് നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

shortlink

Post Your Comments


Back to top button