കൊച്ചി: കൃത്രിമം തടയാൻ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ (എച്ച്.എസ്.ആര്‍.പി.) നടപ്പാക്കാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയിലാണ് അക്കം എഴുതുക. ഇതിലൂടെ വാഹന നമ്പര്‍പ്ലേറ്റുകള്‍ മാറ്റിയും കൃത്രിമം കാണിച്ചും മോട്ടോര്‍വാഹന വകുപ്പിനെ കബളിപ്പിക്കാന്‍ ഇനിയാവില്ലെന്നും പദ്ധതി ഒരു മാസത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു.
നമ്പര്‍പ്ലേറ്റുകള്‍ ഒരിക്കല്‍ ഘടിപ്പിച്ചാല്‍ അഴിച്ചെടുക്കാന്‍ സാധിക്കുകയില്ല എന്നതാണ്. (എച്ച്.എസ്.ആര്‍.പി)യുടെ പ്രത്യേകത. ഓരോ വാഹനത്തിനും നൽകുന്ന വ്യത്യസ്തമായ കോഡുകള്‍ ലേസര്‍വിദ്യ ഉപയോഗിച്ച് ഓരോ നമ്പര്‍പ്ലേറ്റിലും ഘടിപ്പിക്കും. അതേസമയം വാഹനത്തിന്റെ രജിസ്ട്രേഷന്‍ അടക്കമുള്ള വിവരങ്ങള്‍ ഈ കോഡുമായി ബന്ധിപ്പിക്കാനുമാകും. ഈ വിവരങ്ങൾ എല്ലാം തന്നെ മോട്ടോർ വാഹനവകുപ്പായിരിക്കും സൂക്ഷിക്കുക. കൂടാതെ ഹോളോഗ്രാഫ് രീതിയിലുള്ള പ്ലേറ്റില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ക്ക് ശ്രമിച്ചാല്‍ പൂര്‍ണമായും പ്ലേറ്റുകള്‍ നശിക്കും.
തിയ വാഹനങ്ങളിലായിരിക്കും ഈ നമ്പര്‍ പ്ലേറ്റുകള്‍ ആദ്യഘട്ടത്തില്‍ സ്ഥാപിക്കുക. 2019-ഓടെ കേരളത്തിലെ എല്ലാ വാഹനങ്ങളിലും ഇവ ഘടിപ്പിക്കും. മോട്ടോര്‍വാഹന നിയമത്തില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളുമായി ബന്ധപ്പെട്ട ഭേദഗതി 2005-ലാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്നത്. നിയമം നടപ്പാക്കിയില്ല. എന്നാൽ 2010-ല്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കി സുപ്രീംകോടതിവിധി വന്നു.
കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എത്രയും വേഗം ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാനാണ് കോടതി ഉത്തരവിട്ടത്. ഇപ്രകാരം പലപ്രാവശ്യം ഇ-ടെന്‍ഡറുകള്‍ വിളിച്ചെങ്കിലും പദ്ധതി നടപ്പായില്ല. അതിനാൽ നിലവില്‍ പുതിയ ടെന്‍ഡറുകളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. നിലവിൽ കിറ്റ്കോയ്ക്കാണ് ചുമതല.നിലവില്‍ അസം, ഗുജറാത്ത്, രാജസ്ഥാന്‍, ജമ്മുകശ്മീര്‍, ബംഗാള്‍, കര്‍ണാടക, ഗോവ എന്നിവിടങ്ങളിലാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നത്.
Post Your Comments