
യുഎഇ: സുഹൃത്തിന്റെ ഐഡി കാര്‍ഡ് ഉപയോഗിച്ച് ഹോട്ടലില്‍ കയറാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. യുവാവ് ഇപ്പോള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. കേസിനാസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒമ്പതിനാണ്.
പാക്കിസ്ഥാന് യുവാവിന്റെ ഐഡി കാര്‍ഡുമായാണ് പ്രതി പോയത്. തുടര്‍ന്ന് ഹോട്ടലില്‍ എത്തിയ ശേഷം ഈ കാര്‍ഡ് ഉപയോഗിച്ച് അകത്ത് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സുരക്ഷ ഉദ്യോഗസ്ഥന് ഇക്കാര്യം അറിഞ്ഞതും പ്രതി ഓടി രക്ഷപെടുകയായിരുന്നു.
ഐഡി കാര്‍ഡ് കണ്ട് സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥന് ഫോട്ടോ നിങ്ങളുടെ തന്നെ ആണോ എന്ന് ചോദിച്ചു. താടി ഷേവ് ചെയ്തപ്പോള്‍ എടുത്തതാണ് ഫോട്ടോയെന്ന് പ്രതി അപ്പോള്‍ പറഞ്ഞു. പിന്നീട് ഇയാള്‍ സംഭവം സമ്മതിക്കുകയും ഓടി രക്ഷപെടുകയുമായിരുന്നെന്ന് സുരക്ഷ ജീവനക്കാരന് പറഞ്ഞു.
Post Your Comments