ലേ•സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഗോ എയറിന്റെ ജമ്മു വിമാനം അടിയന്തിരമായി തിരിച്ചിറക്കി. എയര്‍ബസ് A320 നിയോ വിമാനത്തില്‍ 112 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനം ലേയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.
പ്രാറ്റ് ആന്‍ഡ് വൈറ്റ്നിയുടെ എന്‍ജിനുകള്‍ ഉപയോഗിക്കുന്ന എ320 നിയോ വിമാനങ്ങള്‍ക്ക് എന്‍ജിന്‍ പ്രശ്നങ്ങള്‍ നേരിടുന്നത് പതിവായിട്ടുണ്ട്. ഇന്ത്യയില്‍ ഗോ എയറും ഇന്‍ഡിഗോയുമാണ് എ320 നിയോ വിമാനങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
ഡല്‍ഹി-ലേ-ജമ്മു വിമാനം രാവിലെ 9.20 നാണ് പറന്നുയര്‍ന്നത്. എന്നാല്‍ സാങ്കേതിക തകാറിനെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നുവെന്ന് വിമാനക്കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ എന്താണ് സാങ്കേതിക പ്രശ്നമെന്ന് കമ്പനി വിശദീകരിച്ചിട്ടില്ല.
You may also like: വിമാനം അടിയന്തിരമായി നിലത്തിറക്കി : കാരണം കേട്ടാല്‍ എല്ലാവരും അമ്പരക്കും
G8 205 വിമാനത്തില്‍ ഉണ്ടായിരുന്ന 112 യാത്രക്കാരും സുരക്ഷിതരാണെന്നും ഇവരെ ഹോട്ടലുകളിലേക്ക് മാറ്റിയതായും ഇവരെ മറ്റുവിമാനങ്ങളില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്നും കമ്പനി അറിയിച്ചു.
വിമാനം പരിശോധനകള്‍ക്കായി മാറ്റി. ഈ മാസമാദ്യവും ഗോ എയര്‍ വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നു.
രാജ്യത്ത് ആകെ 45 എ320 നിയോ വിമാനങ്ങളാണ് ഉള്ളത്. ഇതില്‍ 32 എണ്ണം ഇന്‍ഡിഗോയുടെ പക്കലും 13 ഗോ എയറിന്റെ കൈവശവുമാണ്.
കഴിഞ്ഞ രണ്ടുവര്‍ഷമയി പ്രാറ്റ് ആന്‍ഡ് വൈറ്റ്നി എന്‍ജിനുകള്‍ ഉപയോഗിക്കുന്ന എ320 നിയോ വിമാനങ്ങള്‍ എന്‍ജിന്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഇന്‍ഡിഗോയ്ക്ക് മൂന്ന് വിമാനങ്ങള്‍ നിലത്തിറക്കേണ്ടി വന്നു. അതേസമയം, എന്‍ജിന്‍ പ്രശ്നത്തെത്തുടര്‍ന്ന് ഗോ എയര്‍, ഒരേ വിമാനത്തില്‍ രണ്ട് പ്രാറ്റ് ആന്‍ഡ് വൈറ്റ്നി എന്‍ജിനുകള്‍ ഉപയോഗിക്കാറില്ല.
Post Your Comments