Latest NewsNewsGulf

വിമാനം അടിയന്തിരമായി നിലത്തിറക്കി : കാരണം കേട്ടാല്‍ എല്ലാവരും അമ്പരക്കും

വിയന്ന : ദുബായില്‍ നിന്ന് ആസ്റ്റര്‍ഡാമിലേയ്ക്ക് പറന്ന വിമാനം വിയന്നയില്‍ അടിയന്തിരമായി നിലത്തിറക്കി. ട്രാന്‍സാവിയ എയര്‍ലൈന്‍സാണ് അടിയന്തിരമായി നിലത്തിറക്കിയത്.

മൂന്ന് പേര്‍ തമ്മിലുള്ള തര്‍ക്കമാണ് ഒടുവില്‍ വിമാനം വിയന്നയില്‍ അടിയന്തിരമായി നിലത്തിറക്കുന്നതിനു കാരണമായത്

പ്രായമായ അമിതമായി തടിച്ച ഒരു മനുഷ്യന്റെ വായുകോപമാണ് തര്‍ക്കത്തിനു വഴിവെച്ചത്. അസഹനീയമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഡച്ച് പൗരന്‍മാരായ യുവാക്കള്‍ ഇതിനെ കുറിച്ച് അയാളോട് പരാതി പറഞ്ഞെങ്കിലും അയാള്‍ അവരുടെ വാക്ക് തള്ളിക്കളയുകയും അത് പിന്നെയും തുടരുകയും ചെയ്തു.

ഇതേതുടര്‍ന്ന് യുവാക്കള്‍ എയര്‍ലൈന്‍സ് ജീവനക്കാരോട് യുവാക്കള്‍ പരാതി പറഞ്ഞു. ഇതിനിടെ മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുണ്ടുണ്ടാകുന്ന തരത്തില്‍ പെരുമാറല്ലെയെന്ന് ജീവനക്കാര്‍ അയാളോട് ആവശ്യപ്പെട്ടെങ്കിലും മുതിര്‍ന്ന പൗരന്‍ അത് ചെവികൊണ്ടില്ലെന്നു മാത്രമല്ല അയാള്‍ അത് വീണ്ടും തുടര്‍ന്നുകൊണ്ടേ യിരുന്നു. ഒടുവില്‍ തര്‍ക്കം വലിയ ബഹളത്തിലേയ്ക്ക് വഴിവെച്ചപ്പോള്‍ വിയന്നയില്‍ വിമാനം അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു.

വിമാനത്തില്‍ മറ്റുയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി ബഹളമുണ്ടാക്കിയ യാത്രക്കാരെ ഈ എയര്‍ലൈന്‍സിലുള്ള യാത്ര വിമാനകമ്പനി വിലക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button