കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയില്‍നിന്ന് മൈനുകളും വെടിയുണ്ടകളും കണ്ടെത്തിയ സംഭവം നടന്ന് ഒന്നരമാസം പിന്നിടുമ്പോഴും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. ആയുധങ്ങളെത്തിയ പട്ടാളക്യാമ്പുകളിലേക്കാണ് അന്വേഷസംഘം ഇപ്പോള്‍ കത്തയച്ചിട്ടുള്ളത്. പട്ടാളത്തിന്റേതായിരുന്നു ഈ മൈനുകള്‍. ചന്ദ്രാപ്പൂരിലുള്ള പട്ടാളത്തിന്റെ ബോംബ് നിര്‍മ്മാണശാലയില്‍ നിര്‍മ്മിച്ച് പുല്‍ഗാവിലെയും പൂണെയ്ക്കടുത്ത ദഹുറോഡിലെയും ആയുധപ്പുരയിലേക്ക് കൈമാറിയതാണ് മൈനുകളെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഇവിടെനിന്ന് ഛണ്ഡീഗഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പട്ടാള ക്യാമ്പുകളിലേക്ക് ആയുധങ്ങള്‍ വിതരണംചെയ്തതായി വിവരം ലഭിച്ചിരുന്നു. ഈ മൈനുകളും വെടിയുണ്ടകളും പട്ടാളക്കാരുടെതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പട്ടാളക്യാമ്പുകളുമായി കത്തിടപാടുകള്‍ നടത്തിയിട്ടും മറുപടി ലഭിക്കാത്തതാണ് പൊലീസിനെ വലയ്ക്കുന്നത്. ഇതോടെ അന്വേഷണം ഏതാണ്ട് മരവിച്ച നിലയിലയിലാണ്.
മലപ്പുറം ഡി.സി.ആര്‍.ബി. ഡിവൈ.എസ്പി. ജയ്സണ്‍ കെ. എബ്രഹാം, തിരൂര്‍ ഡിവൈ.എസ്പി. ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം . ഇരുവരും സ്ഥലംമാറിപ്പോയതോടെ അന്വേഷണത്തില്‍ മെല്ലെപ്പോക്കുണ്ടായി. തിരൂര്‍ ഡിവൈ.എസ്പി. ബിജു ഭാസ്കറിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം . ആയുധങ്ങള്‍ നഷ്ടപ്പെട്ടതോ മറ്റോ ആയ സംഭവങ്ങളുണ്ടായിട്ടുണ്ടോ എന്നറിയാനാണ് കത്തിടപാടുകള്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ ഇവിടെ നിന്നും ഇതുവരെ മറുപടി ഒന്നും ലഭിക്കാത്തതാണ് പൊലീസിനെ വലച്ചിരിക്കുന്നത്.
Post Your Comments