KeralaLatest NewsNews

വാണിയംകുളം മാന്നനൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും

 

പാലക്കാട്: വാണിയംകുളം മാന്നനൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളായ ആലപ്പുഴ സ്വദേശി ഗൗതം, ചേലക്കര സ്വദേശി മാത്യു എന്നിവരാണ് ഒഴുക്കിൽപെട്ടത്.

Also Read: യുവതി ബൈക്കില്‍ നിന്നും വീണ് മരിച്ചു: ദാരുണ സംഭവമുണ്ടായത് നായ കുറുകെ ചാടിയപ്പോള്‍

ഒഴിവ് ദിവസമായതിനാൽ ഇവർ ഉൾപ്പടെ ഏഴംഗ സംഘമാണ് പുഴയിലെത്തിയത്. ഗൗതമും മാത്യുവും ഉള്‍പ്പടെ ഏഴംഗ സംഘമാണ് ഭാരതപ്പുഴയില്‍ എത്തിയത്. ഒരാള്‍ ഒഴുക്കില്‍പ്പെടുന്നതിനിടെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു രണ്ടാമത്തെയാളും അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. വാണിയംകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥികളാണ് ഒഴുക്കിൽപെട്ടത്.

ഒറ്റപ്പാലം പൊലീസും ഷൊർണൂരിൽ നിന്നുള്ള ഫയർഫോഴ്‌സും ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും രാത്രിയായതിനാൽ തെരച്ചിൽ നിർത്തി. ദേശീയ ദുരന്ത നിവാരണ സേന മാന്നനൂര്‍ മുതല്‍ ചെറുതുരുത്തി വരെയുള്ള ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് തിരച്ചിലിനായി നേവിയുടെ സഹായം തേടിയിട്ടുണ്ട്. അതിശക്തമായ മഴയും, പുഴയില്‍ ഒഴുക്ക് കൂടിയതും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button