കൊച്ചി: ചെയ്യാത്ത കുറ്റത്തിന് 20 വര്‍ഷം ജയിലില്‍ കഴിഞ്ഞ പ്രവാസി മലയാളികള്‍ സത്യം തെളിഞ്ഞതോടെ ഒടുവില്‍ ജയില്‍മോചിതരായി നാട്ടിലെത്തി. പാക്കിസ്ഥാനികളായ രണ്ട് പേര്‍ ബാങ്ക് കൊള്ളയടിക്കുകയും രണ്ട് ഒമാനികളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
കൊല്ലം സ്വദേശി ഷാജഹാന്‍, ആലപ്പുഴ സ്വദേശി സന്തോഷ് കുമാര്‍ എന്നിവരാണ് 20 വര്‍ഷത്തെ ജയില്‍വാസത്തിനൊടുവില്‍ നാട്ടില്‍ തിരിച്ചെത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധുക്കളെയും ഉറ്റവരെയും നേരില്‍ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞ രംഗം വികാരഭരിതമായി.
പിന്നീട് കരച്ചില്‍ സന്തോഷത്തിന് വഴിമാറി. സന്തോഷ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും വാങ്ങിയ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് പാക്കിസ്ഥാനികള്‍ ബാങ്ക് കുത്തിത്തുറന്നതെന്ന് തെളിഞ്ഞതോടെയാണ് ഇരുവരും ജയിലില്‍ അകപ്പെട്ടത്. മോഷണക്കേസ് ആരോപിക്കപ്പെട്ടാണ് ഇരുവര്‍ക്കും 20 വര്‍ഷം ഒമാന്‍ ജയിലില്‍ കഴിയേണ്ടിവന്നത്. ജീവിതത്തിന്റെ നല്ലൊരു ഭാഗം ജയിലില്‍ ഹോമിക്കേണ്ടിവന്ന ഇവര്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്തുകൊടുക്കണമെന്ന ആവശ്യം ഉയരുകയാണ്.
Post Your Comments