Latest NewsNewsIndia

ഭാര്യയെ പ്രതിഷ്ഠയാക്കി ക്ഷേത്രം നിര്‍മ്മിച്ച്‌ ഭര്‍ത്താവ്

ബെംഗളൂരു: ഭാര്യയോടുള്ള അമിതസ്നേഹം മൂലം ഭാര്യയെ പ്രതിഷ്ഠയാക്കി ക്ഷേത്രം നിര്‍മ്മിച്ച്‌ ഭര്‍ത്താവ്. രാജുസ്വാമി എന്ന കര്‍ഷകനാണ് യെലന്തൂര്‍ ജില്ലയിലെ കൃഷ്ണപുര ഗ്രാമത്തിൽ ‘സ്നേഹ ക്ഷേത്രം’ എന്നറിയപ്പെടുന്ന ഈ അമ്പലം നിർമ്മിച്ചത്. 2006 ൽ പണിത ഈ അമ്പലത്തിൽ ഇപ്പോഴും പൂജ നടക്കുന്നുണ്ട്. ശനീശ്വരന്‍, സിദ്ധപ്പാജി,നവഗ്രഹ,ശിവന്‍ എന്നിവര്‍ക്കൊപ്പമാണ് രാജുസ്വാമി ഭാര്യയെയും പ്രതിഷ്ഠിച്ചിരിക്കുന്നത്.

Read Also: കാറിനുള്ളിൽ പ്രവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി

തന്റെ സഹോദരിയുടെ മകളെയാണ് രാജു വിവാഹം കഴിച്ചത്. രാജുവിന്റെ മാതാപിതാക്കള്‍ വിവാഹത്തിന് എതിരായിരുന്നു. വിവാഹത്തിന് ശേഷം ഗ്രാമത്തില്‍ ഒരു അമ്പലം നിർമ്മിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടെങ്കിലും ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പേ ഭാര്യ മരിച്ചു. തുടർന്ന് ഭാര്യയുടെ വിഗ്രഹം അമ്പലത്തിൽ പ്രതിഷ്ഠിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് രാജു വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button