Latest NewsNews

രജനികാന്ത് പാർട്ടി രൂപീകരണത്തിനുള്ള ശക്തമായ ചുവടുവയ്പുകൾ ആരംഭിച്ചു

ചെന്നൈ : സ്വന്തം പാർട്ടി രൂപീകരിക്കാൻ തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് അംഗത്വ പ്രചാരണം ആരംഭിച്ചു.പുതിയ വെബ് സൈറ്റ് രൂപീകരിച്ചാണ് രജനി സ്വന്തം ആരാധകരെ പാർട്ടിയിലേക്ക് ക്ഷണിച്ചത്.രജനികാന്ത് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വെബ്‌സൈറ്റ് തുറന്ന കാര്യം അറിയിച്ചത്. രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തന്റെ തീരുമാനത്തെ പിന്തുണച്ചവര്‍ക്കെല്ലാം അദ്ദേഹം വീഡിയോയിലൂടെ നന്ദി അറിയിച്ചു. ആരാധകരോട് പുതിയ വെബ്‌സൈറ്റില്‍ പേരും വിവരങ്ങളും രജിസ്റ്റര്‍ ചെയ്ത് അംഗത്വമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ആരാധക സംഘടനയിൽ ഉള്ളവരെയും മാറ്റം ആഗ്രഹിക്കുന്ന സാധാരണക്കാരെയും ഒരേ കുടക്കേഴിൽ കൊണ്ടുവരാനാണ് വെബ്‌സൈറ്റ് രൂപീകരിച്ചതെന്ന് രജനി പറഞ്ഞു.പുതുവത്സര ദിനത്തിൽ പോയസ് ഗാർഡനുമുമ്പിൽ തടിച്ചുകൂടിയ ആളുകളെ രജനി അഭിസംബോധന ചെയ്തു.വൈകുന്നേരത്തോടെയാണ് അംഗത്വ പ്രചാരണം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button