Latest NewsNewsIndia

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി

 

തുന്‍സാങ്ങ് : വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനമാണ് കേന്ദ്രസര്‍ക്കാരിന്റെയും ദേശീയ ജനാധിപത്യ സഖ്യത്തിന്റെയും ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഘാലയ അടക്കമുള്ള സംസ്ഥാനങ്ങളുടെ സമ്പൂർണ്ണ വികസനമാണ് തങ്ങളുടെ സ്വപ്നം.നാഗാലാന്‍ഡിലെ തുന്‍സാങ്ങില്‍ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിർധനരായ ആളുകൾക്ക് കേന്ദ്രം അനുവദിക്കുന്ന പണം അവരിൽ എത്തുന്നില്ല. പാവപ്പെട്ടവര്‍ക്ക് അനുവദിക്കുന്ന ഒരു രൂപയില്‍ വെറും 15 പൈസ മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നതെന്നാണ് പണ്ട് 1985ല്‍ ഒരു പ്രധാനമന്ത്രി(രാജീവ് ഗാന്ധി) പറഞ്ഞത്. ഈ അവസ്ഥമാറ്റാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു. നാഗാലാന്‍ഡ് തലസ്ഥാനമായ കോഹിമയെ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ 1800 കോടി രൂപയാണ് കേന്ദ്രം നീക്കിവച്ചിരിക്കുന്നത്. ഇവിടുത്തെ റോഡ് വികസനത്തിനായും കേന്ദ്രം പണം പതിനായിരം കോടി അനുവദിച്ചിട്ടുണ്ട്. ഈ 27നാണ് നാഗാലാന്‍ഡിലും മേഘാലയയിലും തെരഞ്ഞെടുപ്പ്.

also read:ഹര്‍മന്‍പ്രീത് കൗര്‍ ഇനി വനിത ക്രിക്കറ്റ് നായിക മാത്രമല്ല ഡിഎസ്പിയും

shortlink

Related Articles

Post Your Comments

Related Articles


Back to top button