Latest NewsKeralaNews

സംസ്ഥാനത്ത് ഈ വർഷം ലോഡ്ഷെഡിങ് ഉണ്ടാകില്ലെന്ന് വൈദ്യുതിമന്ത്രി

തൃ​ശൂ​ര്‍: സം​സ്ഥാ​ന​ത്ത് ഈ ​വ​ര്‍​ഷ​വും ലോ​ഡ്ഷെ​ഡിം​ഗും പ​വ​ര്‍​ക​ട്ടും ഉണ്ടാകില്ലെന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി. സം​സ്ഥാ​ന​ത്ത് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി​യു​ടെ 30 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. 70 ശ​ത​മാ​നം പു​റ​ത്തു​നി​ന്ന് വി​ല​യ്ക്കു​വാ​ങ്ങി​യാ​ണ് വി​ല്‍​ക്കു​ന്ന​ത്. കഴിഞ്ഞവർഷം വരൾച്ച ഉണ്ടായതിന്റെ ഫലമായി ഉ​ത്പാ​ദ​നം 25 ശ​ത​മാ​ന​മാ​യി കു​റഞ്ഞിട്ടും ലോ​ഡ്ഷെ​ഡി​ങ്ങും പ​വ​ര്‍​ക​ട്ടും ഏ​ര്‍​പ്പെ​ടു​ത്തി​യി​ല്ലെന്നും മന്ത്രി അറിയിച്ചു.

Read Also: ഏഴു വയസുള്ള ഡെലിവറി ബോയ്; ലോകത്തെ ഞെട്ടിച്ച് ഒരു കുഞ്ഞുമിടുക്കൻ

സൗ​രോ​ര്‍​ജ​ത്തി​ല്‍​നി​ന്ന് 500 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മു​ണ്ടെ​ന്നും കാ​റ്റി​ല്‍​നി​ന്ന് പ​ര​മാ​വ​ധി വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നാണ് ലക്ഷ്യം. ജ​ലം പാ​ഴാ​കാ​തെ സൂ​ക്ഷി​ക്കു​ന്ന​തു​പോ​ലെ ത​ന്നെ വൈ​ദ്യു​തി​യും പാ​ഴാ​കാ​തെ സൂ​ക്ഷി​ക്ക​ണമെന്നും എം.എം മണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button