കോട്ടയം : ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ നടപടി. കോട്ടയം കുമളി ബസ് ഡ്രൈവര്‍ എം.ആര്‍.ചന്ദ്രനെയാണ് വകുപ്പ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്‌തു. ഹൈറേഞ്ചില്‍ ബസ് ഓടിക്കുന്നതിനിടയില്‍ ഇയാള്‍ മൊബൈല്‍ ഫോൺ ഉപയോഗിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഡ്രൈവർക്കെതിരെ നടപടിയെടുത്തത്.
ബുധനാഴ്ച കോട്ടയത്തുനിന്ന് കുമളിയിലേക്ക് വരുമ്പോള്‍ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയിലാണ് സംഭവം ഉണ്ടായത് . ഇടതുവശത്തെ സീറ്റിലെ യാത്രക്കാരനായിരുന്ന പാലാ സ്വദേശി ഗിരീഷാണ് ദൃശ്യം പകര്‍ത്തിയത്. സംഭവം ചർച്ചയായതോടെ അന്വേഷണ വിധേയമായി ഡ്രൈവറെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി എം.ഡി ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. ആര്‍.എ.കെ 580 നമ്പര്‍ ബസില്‍ കഴിഞ്ഞദിവസമാണ് സംഭവം അരങ്ങേറിയത്. യാത്രക്കാരുമായി സഞ്ചരിക്കുന്നതിനിടയില്‍ ഇയാള്‍ പലപ്രാവശ്യം ഫോണ്‍ കൈയ്യിലെടുക്കുകയായിരുന്നു.
ബസ് ഓടുന്നതിനിടയിൽ പലതവണ ഇയാൾ ഫോൺ കൈയിലെടുക്കുകയും സ്റ്റിയറിങ്ങില്‍ നിന്ന് കൈയ്യെടുത്ത് സാഹസികമായ ഡ്രൈവിങ്ങും നടത്തുകയും ചെയ്‌തു. ബസ് നല്ല വേഗത്തിൽ ആണെന്ന് വിഡിയോയിൽ നിന്നും വ്യക്തമാണ്. കുട്ടികളും സ്‌ത്രീകളുമടക്കം നിരവധിപേർ ബസിൽ ഉണ്ടായിരുന്നു.
പരസ്യമായ നിയമലംഘനമാണ് ഡ്രൈവറുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
also read:മധുവിനെ മർദിക്കുന്നത് സെൽഫി എടുത്ത് പ്രചരിപ്പിച്ച യുവാവിനെ കണ്ടെത്തി
Post Your Comments