പാലക്കാട്: മോഷണം ആരോപിച്ച് അട്ടപ്പാടിയിൽ 27കാരനായ മധുവിനെ ആള്‍കൂട്ടം വിചാരണ ചെയ്ത് മർദിക്കുമ്പോൾ സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്‌ത യുവാവിനെ കണ്ടെത്തി.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ പ്രചരണ വാഹനത്തില്‍ യാത്ര ചെയ്യുന്നതുള്‍പ്പടെയുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇയാളുടെ പേര് ഉബൈദ് എന്നാണെന്നും സോഷ്യല്‍മീഡിയ പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു മോഷണം ആരോപിച്ച് നാട്ടുകാർ മധുവിന്റെ മർദിച്ച് അവശനാക്കുകയും പിന്നീട് പോലീസിൽ ഏൽപ്പിക്കുകയും ചെയ്തത്. എന്നാൽ മർദനത്തിൽ അവശനായ മധു പോലീസ് സ്റ്റേഷനിലേക്ക് പോകുംവഴി കുഴഞ്ഞ് വീഴുകയായിരുന്നു. മധുവിനെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നാട്ടുകാരുടെ മർദനത്തെ തുടർന്നായിരുന്നു മധു മരണപ്പെട്ടത്. നാട്ടുകാർ മധുവിനെ കൈകാര്യം ചെയ്യുന്ന ചിത്രമായിരുന്നു യുവാവ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇതിനെ സാമൂഹിക മാധ്യമങ്ങളും ശക്തമായി വിമർശിച്ചിരുന്നു.
തന്നെ നാട്ടുകാർ ക്രൂരമായ് മർദിച്ചിരുന്നുവെന്ന് മരിക്കുന്നതിന് മുൻപ് മധു പോലീസിനോട് പറഞ്ഞിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് അഗളി പോലീസ് പറഞ്ഞു. മധുവിനെ മർദിക്കുന്ന വിഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
also read:വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി
Post Your Comments