ന്യൂഡല്‍ഹി: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്‌ത വിവാദട്വീറ്റിന് മാപ്പ് പറഞ്ഞ് ഇന്ത്യാടുഡേ. ‘മോഷ്ടാവെന്ന സംശയത്തില്‍ 27 വയസ്സുകാരനെ തല്ലിക്കൊന്നു. ആദിവാസിയെ കൊല്ലാന്‍ ഈ കാരണം ഓകെയാണോ?’എന്നായിരുന്നു ട്വീറ്റ്. ഇതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഖേദ പ്രകടനവുമായി ഇന്ത്യാടുഡേ രംഗത്ത് എത്തുകയായിരുന്നു.
Read Also:ഗള്‍ഫ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ബോംബ് പാവകള്‍ പിടികൂടി
ഒരു കൊലപാതകവും ന്യായീകരിക്കാവുന്നതല്ല. നിയമം കൈയ്യിലെടുത്തുകൊണ്ട് ഒരു സംഘം ആളുകള്‍ നടത്തിയ ക്രൂര കൃത്യത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ.’ എന്ന് ഇന്ത്യാടുഡേ പിന്നീട് ട്വീറ്റ് ചെയ്‌തു.
Post Your Comments