Latest NewsKeralaNewsUncategorized

മധുവിനെതിരെ കടുത്ത വംശീയാധിക്ഷേപം നടത്തി ഫാന്‍ ഫൈറ്റ് ക്ലബ്

തിരുവനന്തപുരം•അട്ടപ്പാടിയില്‍ ആള്‍കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിനെതിരെ ക്രൂരമായ വംശീയ അധിക്ഷേപവുമായി കുപ്രസിദ്ധ ഫേസ്ബുക്ക്‌ കൂട്ടായ്മയായ ഫാന്‍ ഫൈറ്റ് ക്ലബ് (FFC). ‘അഡാര്‍ ലവ്’ നായികാ പ്രിയ വാര്യരുമായി മധുവിനെ താരതമ്യം ചെയ്താണ് അവഹേളനം. ‘പ്രിയ കുട്ടൂസിനെ കാണുമ്പോഴാണ് ഇതുപോലെയുള്ള വയനാടന്‍ മൈരുകളെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്’ എന്നാണ് ഗ്രൂപ്പില്‍ വന്ന പ്രിയയുടെയും മധുവിന്റെ ചിത്രങ്ങള്‍ ചേര്‍ത്ത് വച്ച് നിര്‍മ്മിച്ച ഒരു പോസ്റ്റില്‍ പറയുന്നത്.

പ്രിയ വാര്യരുടെ ചിത്രത്തില്‍ ‘പ്രിയ കുട്ടൂസിനെ കാണുമ്പോഴാണ് ‘ എന്നും മര്‍ദ്ദനത്തിനിരയായി കൈകള്‍ ബന്ധിക്കപ്പെട്ട് നിസഹായനായി നില്‍ക്കുന്ന മധുവിന്റെ ചിത്രത്തില്‍ ‘ഇതുപോലുള്ള വയനാടന്‍ മൈരുകളെ ഒക്കെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്‌’ എന്നും ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നു. മധുവിന്റെ മൃതദേഹം പോലും സംസ്കരിക്കും മുന്‍പാണ്‌ ഈ ക്രൂരമായ വംശീയ അവഹേളനമെന്നതും ശ്രദ്ധേയമാണ്.

അടുത്തിടെയാണ് സ്ത്രീകളെ സ്ലട്ട് ഷെയിം ചെയ്യുക വംശീയ-ജാതി-ദളിത്‌ അധിക്ഷേപം നടത്തുക എന്നീ അജണ്ടകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫാന്‍ ഫൈറ്റ് ക്ലബി (FFC) നെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നുവരുന്നത്. ഒരു കൂട്ടം സാമൂഹ്യ വിരുദ്ധരുടെ കൂട്ടായ്മയാണ് ഇതെന്നാണ് മറ്റൊരു ആരോപണം. പത്തിരുപത് വയസ്സ് പ്രായമുള്ള ചെറുപ്പക്കാരെ ഗ്രൂപ്പ് മെംബര്‍മാരാക്കി അവരെക്കൊണ്ട് എന്തിനേയും ഏതിനെയും ആരെയും അധിക്ഷേപിക്കാനും കേട്ടാലറയ്ക്കുന്ന തെറി പറയാന്‍ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അധോലോകമാണ് എഫ്.എഫ്.സി എന്ന ആരോപണവുമായി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ രംഗത്തെത്തിയ യുവാവിനെ കൂട്ടായ്മ നേരിട്ടത് കേട്ടാലറയ്ക്കുന്ന തെറി കൊണ്ടായിരുന്നു.

സാധാരണക്കാര്‍ കണ്ടാല്‍ അറപ്പ് തോന്നുന്നവയാണ് ഗ്രൂപ്പിലെ ഓരോ പോസ്റ്റുകളും. ആദിവാസികള്‍, ദളിതര്‍, കറുത്തവര്‍, ട്രാന്‍സ്ജെന്‍ഡറുകള്‍, സ്ത്രീകള്‍ അങ്ങനെ എല്ലാ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗവും ഇവരുടെ അധിക്ഷേപത്തിന് ഇരയാണ്. ഇതിന്റെ തുടര്‍ച്ചയാണ് മധുവിനെതിരെ നടത്തിയിരിക്കുന്ന ക്രൂരമായ അവഹേളനം.

തെറി വിളിയും ലൈംഗിക ചുവയോടുള്ള പോസ്റ്റുകൾ ഇടുന്നതും അന്തസും പക്വതയും ആണെന്ന് ഒരു മിഥ്യ ബോധം അംഗങ്ങളുടെ ഇടയിൽ ഉണ്ടാക്കുന്നതിൽ ഗ്രൂപ്പിന്റെ പിന്നണി പ്രവർത്തകർ വിജയിച്ചട്ടുണ്ട്. സൈബര്‍ അധോലോകമായി മാറിയ ഇവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം എന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button