![](/wp-content/uploads/2018/02/3-1.png)
ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറിയെ കൈയേറ്റം ചെയ്‌ത ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരായ അമാനത്തുള്ള ഖാനും പ്രകാശ് ജാര്‍വലിനും ജാമ്യമില്ല. ഇവരുടെ ജാമ്യാപേക്ഷ ഡല്‍ഹി തീസ്ഹസാരി കോടതി തള്ളി.
Read Also: ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം ; നാളെ ഹര്‍ത്താല്‍
കഴിഞ്ഞ 20നാണ് ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ തന്നെ കൈയേറ്റം ചെയ്തതായി ആരോപിച്ച് ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് ലഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന് പരാതി നല്‍കിയത്. അരവിന്ദ് കെജ്രിവാളിന്‍റെ വസതിയില്‍വെച്ച് എം.എല്‍.എമാര്‍ ചീഫ് സെക്രട്ടറിയുടെ തലക്ക് അടിച്ചെന്നാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഒാഫിസ് നിഷേധിച്ചിട്ടുണ്ട്.
Post Your Comments