Latest NewsNewsGulf

വീട്ടുജോലിക്കാരിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സൗദി പൗരന് കിട്ടിയത്‌ എട്ടിന്റെ പണി

വീട്ടുജോലിക്കാരിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സൗദി പൗരന് കിട്ടിയത്‌ എട്ടിന്റെ പണി. രാത്രിയാകുമ്പോള്‍ അര്‍ദ്ധനഗ്നനായി യുവതിയെ സമീപിക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങള്‍ യുവതി മൊബൈല്‍ ക്യാമറയിലൂടെ പകര്‍ത്തിയാണ് യുവാവിനെ കുടുക്കിയത്. സൗദി യുവാവ് വീട്ടു ജോലിക്കായി എത്തിയ ഫിലിപ്പൈന്‍ സ്വദേശിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കുടുങ്ങിയിരിക്കുന്നത് .

ഇയാള്‍ക്കെതിരെ ശക്തമായ നടപടിയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍ . യുവതിയെ ഇതിന് മുന്‍പും പല തവണ ഇയാള്‍ ഇത്തരത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. ഒടുവിൽ സഹിക്കവയ്യാതെയാണ് ഈ സംഭവം മൊബൈല്‍ ക്യാമറ ഉപയോഗിച്ച്‌ റെക്കോര്‍ഡ് ചെയ്ത് വെക്കാന്‍ യുവതി തീരുമാനിച്ചത്. രാത്രിയില്‍ യുവതിയുടെ അടുത്തേക്ക് വന്ന വീട്ടുടമസ്ഥന്‍ ശാരീരിക ബന്ധത്തിന് യുവതിയെ നിര്‍ബന്ധിക്കുകയായിരുന്നു.

പല പ്രാവശ്യം നിര്‍ബന്ധിച്ചിട്ടും യുവതി വഴങ്ങാത്തതിനെ തുടര്‍ന്ന് തന്റെ ജനനേന്ദ്രിയത്തേയും കയ്യില്‍ പിടിച്ചായിരുന്നു ഇയാളുടെ പ്രകടനം. ഒടുവിൽ നിരാശനായി യുവതിയോട് ദേഷ്യത്തിൽ പുലമ്പിക്കൊണ്ട് വീട്ടുടമസ്ഥന്‍ മടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുടർന്ന് യുവതി ഈ ദൃശ്യങ്ങള്‍ സൗദിയില്‍ തന്നെ ജോലി ചെയ്യുന്ന ഒരു ആണ്‍സുഹൃത്തിന് അയച്ചു കൊടുക്കുകയായിരുന്നു.

ഇവര്‍ ഈ ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് കൈമാറി. തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഏറ്റവും ഗൗരവത്തോടെ കാണുന്ന രാജ്യമാണ് ഫിലിപ്പീന്‍സ് . കുവൈറ്റില്‍ ഫിലിപ്പീന്‍സ് സ്വദേശി സ്ത്രീകള്‍ കൊല്ലപെട്ട സംഭവത്തില്‍ ആ രാജ്യത്തെ മുഴുവന്‍ ഫിലിപ്പീനികളെയും തിരിച്ചു വിളിക്കാന്‍ ഉത്തരവിക്കിയിരിക്കുകയാണ് പ്രസിഡന്‍റ് . അതിനിടെയിലാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായത്. നിരവധി വനിതകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലിടങ്ങളിലെ ചൂഷണത്തിന് വിധേയരാകാറുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button