‘എല്ലാ കുട്ടികളെയും പോലെ ഫോണില്‍ ഗെയിം കളിക്കുവാന്‍ എന്റെ മകള്‍ക്കും ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് അവള്‍ ആവശ്യപ്പെട്ടപ്പോള്‍ പഴയഫോണ്‍ നല്‍കിയതും. കളികഴിഞ്ഞ് അവള്‍ ഫോണ്‍ തിരികെത്തന്നപ്പോഴാണ് അക്ഷരാര്‍ഥത്തില്‍ ഞാന്‍ ഞെട്ടിയത്. അവള്‍ ആ ഫോണില്‍ നിന്നയച്ച ഒരു മെസേജാണ് എന്നെ കരയിച്ചത്”. ലണ്ടനിലെ റേഡിയോ അവതാരകനായ ജെയിംസ് ആണ് ഹൃദയഭേദകമായ സംഭവത്തെക്കുറിച്ച് മകളുടെ മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
എന്റെ ഫോണില്‍ നിന്ന് അവള്‍ മെസേജ് അയച്ചത് അവളുടെ മുത്തച്ഛനാണ്. അതായത് എന്റെ അച്ഛന്. നിര്‍ഭാഗ്യകരമായ സംഗതിയെന്താണെന്നുവെച്ചാല്‍ അദ്ദേഹം മരണപ്പെട്ടിട്ട് അഞ്ചുവര്‍ഷമായി’. സ്വര്‍ഗ്ഗത്തിലെത്തിയ മുത്തച്ഛന് സുഖമാണോയെന്നും മുത്തച്ഛനില്ലാത്ത ജീവിതം വളരെ ദുഷ്‌ക്കരമാണെന്നും തന്നെയും സഹോദരിയെയും മുത്തച്ഛന്റെ അസാന്നിധ്യം ഒരുപാടു വേദനിപ്പിക്കുന്നെണ്ടെന്നുമായിരുന്നു ആ സന്ദേശം.
മകളുടെ സന്ദേശം വായിച്ചപ്പോള്‍ തന്റെ കണ്ണുനിറഞ്ഞുപോയി എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഹൃദയസ്പര്‍ശിയായ അനുഭവം നിരവധിയാളുകള്‍ റിട്വീറ്റ് ചെയ്തിട്ടുണ്ട്. പുതിയ തലമുറയിലെ കുഞ്ഞുങ്ങള്‍ ബന്ധങ്ങള്‍ക്ക് മൂല്യങ്ങള്‍ കല്‍പ്പിക്കുന്നില്ലയെന്നു പറഞ്ഞ് മുറവിളി കൂട്ടുന്നവര്‍ തീര്‍ച്ചയായും ഈ കുറിപ്പ് വായിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു
Post Your Comments