തെലുങ്കാന: കുട്ടിയുടെ മുന്നില്‍ വെച്ച് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. തെലുങ്കാനയിലെ തപ്റന്‍ മണ്ഡലിലാണ് കുട്ടിയെ പ്ലാറ്റ്ഫോമിലിരുത്തിയ ശേഷം ദമ്പതികള്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. നിസാമാബാദ് ജില്ലക്കാരായ ഒന്റേതു കാശി റാമും ഭാര്യ പത്മ ജവനിയുമാണ് ആത്മഹത്യ ചെയ്തത്.
Also Read : മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവം പങ്കുവച്ച് സച്ചിന്
മൃതദേഹങ്ങളില്‍ നിന്നും ലഭിച്ച ആധാര്‍ കാര്‍ഡിലെ വിവരങ്ങളിലൂടെയായിരുന്നു പോലീസ് ഇവരെ തിരിച്ചറിഞ്ഞത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
Post Your Comments