മുംബൈ: ട്രെയിനിന് മുന്നില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവം പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 11 ാം വയസില്‍ നടന്ന സംഭവത്തെക്കുറിച്ച് മുംബൈ റെയില്‍വേ പോലീസ് സംഘടിപ്പിച്ച ട്രെയിന്‍ യാത്രക്കാര്‍ക്കായുള്ള ബോധവ്തകരണ പരിപാടിയിലാണ് സച്ചിന്‍ വിവരിച്ചത്.
11-ാം വയസ് മുതല്‍ സച്ചിന്‍ മുംബൈയിലെ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ ആരംഭിച്ചിരുന്നു. ആ സമയത്താണ് ട്രെയിനില്‍നിന്നു ചാടിയിറങ്ങാനും ഓടിക്കയറാനും പരിശീലിച്ചത്. ഒരിക്കല്‍ സച്ചിന്‍ ഉള്‍പ്പടെ ആറേഴുകുട്ടികള്‍ ചേര്‍ന്ന് സുഹൃത്തിന്റെ വീട്ടില്‍ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. സുഹൃത്തിന്റെ വീട്ടില്‍ ഉച്ചയൂണിന് ശേഷം സിനിമയ്ക്കും പോയി. പരിശീലനത്തിനെത്താന്‍ സമയം വൈകിയതിനാല്‍ റെയില്‍ ട്രാക്കുകള്‍ ക്രോസ് ചെയ്ത് പ്ളാറ്റ്ഫോമിലെത്താനും ദാദറിലേക്കു പോകാനായിരുന്നു സച്ചിന്റെയും സുഹൃത്തുക്കളുടേയും പദ്ധതി. റെയില്‍വേ ട്രാക്കിലൂടെ കടക്കുന്നതിനിടയില്‍ എല്ലാ പാളത്തിലൂടെയും വളരെ വേഗത്തില്‍ ട്രെയിന്‍ കുതിച്ചെത്തി. മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലാതിരുന്ന അവര്‍ ട്രാക്കുകള്‍ക്കിടയില്‍ കിടന്നാണ് രക്ഷപ്പെട്ടത്.
സംഭവത്തിന് ശേഷം ഒരിക്കലും താന്‍ റെയില്‍പ്പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തിരക്കാണെങ്കില്‍ പോലും ട്രെയിനിനു മുകളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും സച്ചിന്‍ പറഞ്ഞു.
Post Your Comments