ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന്റെ ഹെലിക്കോപ്റ്റര്‍. ഇന്ത്യന്‍ ആകാശാതിര്‍ത്തി ലംഘിച്ച് 300 മീറ്ററോളമാണ് പാക് ഹെലികോപ്റ്റര്‍ പറന്നു കയറിയത്. ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയിലാണ് ഇന്ത്യയുടെ ആകാശാതിര്‍ത്തി കടന്ന് പാക്ക് സൈന്യത്തിന്റെ എംഐ-17 ഹെലിക്കോപ്റ്റര്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയത്.
Also Read : മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദം പുതിയ തലത്തിലേക്ക്
പൂഞ്ച് മേഖലയില്‍ ഗുല്‍പൂര്‍ സെക്ടറില്‍ ബുധനാഴ്ച രാവിലെ 9.45 ഓടെയാണ് ഹെലികോപ്റ്റര്‍ അതിര്‍ത്തിയില്‍ കടന്നുകയറി നിരീക്ഷണപ്പറക്കല്‍ നടത്തിയത്.മേഖലയില്‍ മൂന്നു ഹെലികോപ്ടറുകള്‍ കണ്ടെത്തിയെങ്കിലും ഒരു ഹെലികോപ്ടര്‍ മാത്രമാണ് അതിര്‍ത്തി ലംഘിച്ച് അകത്തു കടന്നത്. എന്നാല്‍ ഉടന്‍ തന്നെ നിരീക്ഷണപ്പറക്കലിനെത്തിയ ഹെലികോപ്ടര്‍ മടങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ ഇരുഭാഗത്തു നിന്നും വെടിവയ്‌പ്പോ മറ്റ് പ്രകോപനമോ ഉണ്ടായിട്ടില്ലെന്ന് സേനാവക്താക്കള്‍ പറഞ്ഞു.
Post Your Comments