Latest NewsKeralaNews

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദം പുതിയ തലത്തിലേക്ക്

തിരുവനന്തപുരം: തൃശൂർ സമ്മേളനത്തിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ ആകാശയാത്രയ്‌ക്കുള്ള ചെലവിനായി ദുരിതാശ്വാസ ഫണ്ട് വിനിയോഗിക്കാൻ നൽകിയ ഉത്തരവിനെതിരെ അതൃപ്‌തി അറിയിച്ച് സി.പി.ഐ രംഗത്തെത്തി. പണം പിൻവലിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന വാദം തെറ്റാണെന്നും സി.പി.ഐ അറിയിച്ചു. മുഖ്യമന്ത്രി അറിയാതെ റവന്യൂ സെക്രട്ടറി തീരുമാനം എടുത്തതിലാണ് സി.പി.ഐ അമർഷം അറിയിച്ചത്. ഇത് സംബന്ധിച്ച് റവന്യൂ സെക്രട്ടറിയോട് വിശദീകരണംൻൽകാൻ ആവശ്യപ്പെടുമെന്നും സി.പി.ഐ അറിയിച്ചു.

അതേസമയം പണം നൽകിയത് ഡി.ജി.പി ആവശ്യപ്പെട്ടിട്ടാണെന്ന് റവന്യൂ സെക്രട്ടറി അറിയിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ഹെലികോപ്‌റ്റർ യാത്രയക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്‌തതെന്നും യാത്രാ സംബന്ധമായ സൗകര്യങ്ങൾ ഏർപ്പാടാക്കിയത് പൊലീസല്ലെന്നും ഡി.ജി.പി നേരത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രക്ക് ദുരന്തനിവാരണ ഫണ്ടുയോഗിക്കാന്‍ തീരുമാനിച്ചതില്‍ റവന്യൂവകുപ്പും അതൃപ്തി അറിയിച്ചു. ഉത്തരവിറങ്ങിയ സാഹചര്യം അന്വേഷിക്കും. ഉദ്യോഗസ്ഥ വീഴ്ചയാവാമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഉത്തരവിറങ്ങിയത് അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും നിലപാട്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഓഖി ദുരന്തനിവാരണഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രി യാത്ര നടത്തിയതെന്ന വിവരം പുറത്തുവരുന്നത്. തൃശൂരിലെ സിപിഐഎം സമ്മേളനവേദിയില്‍ നിന്നുള്ള യാത്രയ്ക്ക് എട്ടുലക്ഷം ചെലവ് വന്നെന്നാണ് കണക്കുകള്‍. ഓഖി കേന്ദ്രസംഘത്തെ കാണാനെന്നാണ് ഉത്തരവില്‍ പറയുന്ന വിശദീകരണം. ഹെലികോപ്ടര്‍ കമ്പനി ചോദിച്ചത് 13 ലക്ഷമാണെങ്കിലും വിലപേശി എട്ടുലക്ഷത്തില്‍ ഒതുക്കിയെന്നും അവകാശപ്പെടുന്നു. ഓഖിപ്പണം വകമാറ്റിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ, ദുരിതാശ്വാസനിധിയില്‍നിന്ന് പണം അനുവദിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button