മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയുടെ ആഡംബര കാറുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു.പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍നിന്ന് 11,000 കോടി രൂപ പറ്റിച്ച് മുങ്ങിയ നീരവ് മോദിയുടെ ഗ്യാരേജില്‍നിന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ആഢംബര കാറുകള്‍ കണ്ടുകെട്ടിയത്. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസവും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു.
മുംബൈ, ബംഗളൂരു, അഹമ്മദാബാദ്, ചെന്നൈ, ബിഹാര്‍, ലക്നോ, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. നീരവ് മോദിയുടെ മുംബൈയിലെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഏകദേശം 5,674 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് എന്‍ഫോഴ്സമെന്റ് അറിയിച്ചിരുന്നു.
പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍നിന്ന് കബളിപ്പിച്ച പണത്തിന് തത്തുല്യമായ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികളുമായി എന്‍ഫോഴ്‌സ്‌മെന്റ് മുന്നോട്ടു പോകുന്നത്. താന്‍ കുറ്റക്കാരനല്ലെന്നും പിഎന്‍ബിയുടെ ‘അപവാദ പ്രചരണങ്ങള്‍’ തന്റെ ബ്രാന്‍ഡിനെ തകര്‍ത്തുവെന്നുമുള്ള വാദമാണ് ഇപ്പോഴും മോദി ഉന്നയിക്കുന്നത്. അഞ്ചര കോടി രൂപ വില വരുന്ന റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ഒന്നര കോടി വിലയുള്ള രണ്ട് ബെന്‍സ് ജിഎല്‍ ക്ലാസ് കാറുകള്‍, രണ്ടു കോടി രൂപ വിലയുള്ള പോര്‍ഷെ പനമെര, മൂന്ന് ഹോണ്ടയുടെ കാറുകള്‍, ടൊയോട്ടയുടെ ഫോര്‍ച്ച്യൂണര്‍, ഇന്നോവ എന്നീ കാറുകളാണ് നീരവ് മോദിയുടെ ഗ്യാരേജില്‍നിന്ന് ഇഡി പിടിച്ചെടുത്തത്.
Post Your Comments