ന്യൂഡല്‍ഹി: കുട്ടികള്‍ക്കായി ആധാര്‍ മോഡലില്‍ പ്രത്യേക തിരിച്ചറിയല്‍ നമ്ബര്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. കുട്ടികളുടെ ജനനം മുതല്‍ വിദ്യാഭ്യാസം, ജോലി, ആരോഗ്യം എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. കുട്ടികളുടെ ജനനസമയത് ആരോഗ്യ വകുപ്പിൽ നിന്ന് ഈ നമ്പർ ലഭിക്കും. ഒരു കുട്ടിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതിൽ രേഖപ്പെടുത്തും. ഭാവിയിൽ ഈ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കും. കുട്ടിയുടെ ആരോഗ്യ വിവരങ്ങളെല്ലാം ഇതിൽ രേഖപ്പെടുത്തും. ചുരുക്കത്തിൽ ഒരു കുട്ടിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതിൽ നിന്ന് അറിയാൻ കഴിയും.
കുട്ടികളുടെ വിദ്യാഭ്യാസം പഠന ശേഷം ജോലി ലഭിക്കാത്തവരുടെ കണക്കുകള്‍ എന്നിവ കേന്ദ്ര സര്‍ക്കാരില്‍ ലഭിക്കും. ഇതിലൂടെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താനും സാധിക്കുമെന്നാണ് കരുതുന്നത്.
read more:കേസ് കോടതിക്കു പുറത്ത്; കോടിയേരിയുടെ മക്കൾക്കെതിരെയുള്ള വ്യവസ്ഥകൾ രഹസ്യം
Post Your Comments