ഡല്‍ഹി : വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിന് തിരിച്ചറിയൽ രേഖയായി ഇനിമുതൽ മൊബൈൽ ആധാറും ഉപയോഗിക്കാം. മാതാ പിതാക്കൾക്കൊപ്പം യാത്ര ചെയ്യാനെത്തുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഇനിമുതൽ തിരിച്ചറിയൽ രേഖകൾ നിർബന്ധമല്ലെന്ന് ബ്യുറോ ഓഫ് ഏവിയേഷൻ സെക്യൂരിറ്റിയുടെ ഉത്തരവിൽ പറയുന്നു. വിമാനത്താവളത്തിൽ പ്രവേശിക്കാൻ യാത്രക്കാർക്ക് പത്ത് തിരിച്ചറിയൽ രേഖകളാണ് പുതിയ സർക്കുലറിലൂടെ അനുവദിച്ചിരിക്കുന്നത്.
പാസ്പോർട്ട്,വോട്ടര്‍ ഐഡി കാർഡ്,ആധാർ അല്ലെങ്കിൽ ബാങ്ക് പാസ്ബുക്ക് ,പെൻഷൻ കാർഡ് ,ഡ്രൈവിംഗ് ലൈസൻസ് ,പാൻകാർഡ് ,ഭിന്നശേഷിക്കാരുടെ ഐഡി കാർഡ് ,ഭിന്നശേഷിക്കാർക്ക് മെഡിക്കൽ സിർട്ടിഫിക്കറ്റ്,സർക്കാർ സർവീസ്, പൊതുമേഖലാ സ്ഥാപനങ്ങൾ,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ,സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലെ ജീവനക്കാരുടെ തിരിച്ചറിയൽ രേഖകൾ,വിദ്യാർത്ഥികൾക്ക് ഏതെങ്കിലും സർക്കാർ സ്ഥാപനം അനുവദിച്ച ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ.
Post Your Comments