വാഷിംഗ്ടണ്‍: സ്‌കൂളിലെ അക്രമങ്ങൾ തടയാന്‍ അധ്യാപകര്‍ക്ക് തോക്കുകള്‍ നല്കിയാല്‍ മതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്ളോറിഡയിലെ സ്കൂളിലുണ്ടായ വെടിവെയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രശ്നപരിഹാരം.
സ്‌കൂളിലെ വെടിവയ്പ്പില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുമായും മരിച്ചവരുടെ മാതാപിതാക്കളുമായും വൈറ്റ് ഹൗസില്‍ നടത്തിയ വികാരനിര്‍ഭര കൂടിക്കാഴ്ച്ചയിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. പരിശീലനം ലഭിച്ച അധ്യാപകരും സുരക്ഷാ ജീവനക്കാരുമുണ്ടെങ്കില്‍ സ്കൂളില്‍ കുട്ടികള്‍ തോക്കുമായി എത്തുന്നതും വെടിവെയ്ക്കുന്നതും തടയാനാകുമെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്.എന്നാല്‍, ട്രംപിന്റെ അഭിപ്രായത്തോട് അനുകൂല നിലപാടല്ല മാതാപിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തുനിന്നുണ്ടായത്. സ്‌കൂളിലെ അക്രമത്തെ തുടർന്ന് അമേരിക്കയിൽ തോക്ക് വാങ്ങുന്നതിൽ നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.
also read:ആവശ്യങ്ങള്‍ അംഗീകരിക്കാൻ വിഎസിന് ഡീന്‍ കുര്യാക്കോസിന്റെ കത്ത്
Post Your Comments