ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയിലെ പെണ്‍ കരുത്തായി മാറിയിരിക്കുകയാണ് അവനി ചതുര്‍വേദി. യുദ്ധവിമാനം ഒറ്റയ്ക്ക് പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിത പൈലറ്റ് എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് അവനി. ചരിത്രത്തിലേക്കാണ് അവനി യുദ്ധവിമാനവുമായി പറന്നുയര്‍ന്നത്.
മിഗ് 21 ബിസോണ്‍ യുദ്ധവിമാനമാണ് അവനി ഒറ്റയ്ക്ക് പറത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ ഗുജറാത്തിലെ ജാം നഗര്‍ ബേസില്‍ നിന്നായിരുന്നു അവനി യുദ്ധവിമാനവുമായി പറന്നുയര്‍ന്നത്. പിന്നീട് യുദ്ധവിമാനവുമായി അവനി അരമണിക്കൂര്‍ കാശത്ത് പറന്ന്് നടത്തു.
നേരത്തെ ഭാവന കാന്ത്, മോഹന സിംഗ് എന്നിവര്‍ക്കൊപ്പം അവനിയും ചേര്‍ന്ന് സേനയിലെ ആദ്യ വനിതാ പോര്‍ വിമാന പൈലറ്റുകളായി പാസിംഗ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കി ചിരിത്രത്തില്‍ ഇടം പിടിച്ചിരുന്നു.
ഹൈദരാബാദ് എയര്‍ഫോഴ്‌സ് അക്കാദമിയില്‍ 150 മണിക്കൂറുകളോളം വിമാനം പറത്തി പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് അവനി സേനയുടെ ഭാഗമായത്.
Post Your Comments