Latest NewsNewsInternational

ഷോപ്പിങ് മാളില്‍ ടാറ്റൂ ആരാധകര്‍ നഗ്നരായി കറങ്ങിയതിനെ തുടർന്ന് പിഴ ചുമത്തി പോലീസ്

ടാറ്റൂ ആരാധകര്‍ ബോഡി ആര്‍ട്ട് ഫെസ്റ്റിവലിനോടനുബന്ധിച്ച് ശരീരത്തിലെ ടാറ്റൂ കാണിക്കാന്‍ ഷോപ്പിങ് മാളില്‍ നഗ്നരായി നടന്നൂ. ഇതേ തുടര്‍ന്ന് പൊലീസ് തായ് ടാറ്റൂ ഫെസ്റ്റിവല്‍ നടത്തിപ്പുകാര്‍ക്കെതിരെ പിഴ ചുമത്തി. തായ്‌ലന്റിലെ ഷോപ്പിങ് മാളില്‍ ടാറ്റൂ കണ്‍വെന്‍ഷന്‍ നന്നത് കഴിഞ്ഞയാഴ്ചയാണ്. ആയിരക്കണക്കിന് ടാറ്റൂ അരാധകരാണ് ഇതിൽ പങ്കെടുക്കാനെത്തിയത്.

read also: ടാറ്റൂ അടക്കമുള്ള ബോഡി ആര്‍ട്ടുകളിലൂടെ ശ്രദ്ധേയയായ “ഡ്രാഗണ്‍ ലേഡി”

അവര്‍ ശരീരത്തിലെ ടാറ്റൂ കാണിക്കാന്‍ തുണികൾ മാറ്റി. മാളിലൂടെ ചിലര്‍ പൂര്‍ണ നഗ്നരായി നടന്നു. ഷോപ്പിങ് മാളിലെത്തിയ മറ്റ് പലരും പൂര്‍ണ നഗ്നരായി നടന്ന യുവതീയുവാക്കളെ കണ്ട് പരാതി ഉന്നയിച്ചു. പരാതി നല്‍കിയവരിൽ ഭാര്യയും കുട്ടിയുമായി സിനിമകാണാനെത്തിയവരും ഉണ്ട്. ഇത് തായ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് കണ്‍വെന്‍ഷന്‍ നടത്തിപ്പുകാര്‍ക്കെതിരെ പൊലീസെത്തി പിഴ ചുമത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button