![](/wp-content/uploads/2016/09/eva-2.gif)
ശരീരത്തിൽ ടാറ്റൂ പതിപ്പിക്കുന്നവർ ചുരുക്കമല്ല. ചില ഭാഗങ്ങളില്‍, ചിലപ്പോള്‍ ശരീരം മുഴുവന്‍ ടാറ്റൂ പതിപ്പിച്ച് മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ ശ്രമിക്കുന്നവരുണ്ട്. ഇത്തരത്തിൽ ടാറ്റൂവിലൂടെയും മറ്റ് ചില പരീക്ഷണങ്ങളിലൂടെയും ശ്രദ്ധ നേടിയ ഒരാളാണ് ഇവ ടിയാമറ്റ്. ‘ഡ്രാഗണ്‍ ലേഡി’ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്.
ട്രാന്‍സ്‌ജെന്‍ഡറായ ഇവയെ ഇപ്പോള്‍ കണ്ടാല്‍ ആരുമൊന്ന് ഭയക്കും. പാമ്പിനെ പോലെ ആകുന്നതിന് വേണ്ടി ഇവര്‍ ചെവിയും മൂക്കിന്റെ ഇരുഭാഗങ്ങളും ഛേദിച്ചു. നാക്കിന്റെ നടുവെ മുറിച്ചു. നാവ് കണ്ടാല്‍ ശരിക്കും പാമ്പിനെപ്പോലെ. കണ്ണുകളില്‍ പച്ച ലെന്‍സ്, പുരികങ്ങളുടെ സ്ഥാനത്ത് പ്രത്യേകം സ്റ്റഡുകള്‍, കൂടാതെ മൂക്കിന് താഴെയും ചുണ്ടിന് താഴെയും സ്റ്റഡുകളുണ്ട്. ടാറ്റൂവിനോടുള്ള താല്‍പര്യമാണ് ഇവയെ ഇത്തരത്തിലൊരു മാറ്റത്തിന് വിധേയയാക്കിയത്. കോസ്മറ്റിക് സര്‍ജറിക്കും മറ്റുമായി നല്ലൊരു തുക തന്നെ ഇവ ഇപ്പോള്‍ ചെലവഴിച്ചു.
പുതിയ രൂപത്തില്‍ ആളുകള്‍ തന്നെ വളരെയധികം സ്‌നേഹിക്കുന്നതായി ഇവ പറയുന്നു. എന്നാല്‍ ചിലര്‍ തന്നെ കണ്ട് ഭയന്ന അനുഭവവുമുണ്ട്. ഒരിക്കല്‍ ഒരു റെസ്റ്റോറന്റില്‍ വെച്ച് ഒരു സ്ത്രീ എന്നെ കണ്ട് ബോധംകെട്ട് നിലത്ത് വീണ സംഭവമുണ്ടായി. കുട്ടികള്‍ക്കും തന്നെ കണ്ടാല്‍ ഭയമാണെന്നും ഇവ വ്യക്തമാക്കുന്നു. നിലവില്‍ എയ്ഡ്‌സിനെതിരെ ബോധവല്‍ക്കരണ ക്ലാസുകളും മറ്റുമെടുക്കാന്‍ പോകുന്നുണ്ട് ഇവ.
Post Your Comments