മധുര•“മക്കള്‍ നീതി മയ്യം” എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച നടന്‍ കമല്‍ ഹാസന് ആശംസകളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കാന്‍ കമല്‍ ഹസന്റെ പാര്‍ട്ടിയ്ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പാര്‍ട്ടി പ്രഖ്യാപന സമ്മേളന വേദിയില്‍ സംപ്രേക്ഷണം ചെയ്ത വീഡിയോയിലാണ് പിണറായി വിജയന്‍ കമലിന് ആശംസകള്‍ നേര്‍ന്നത്.
തുടക്കത്തില്‍ തമിഴില്‍ സംസാരിച്ച പിണറായി വിജയന്‍, ജനങ്ങളെ സേവിക്കാനായി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച കമലഹാസനോട് തന്റെ അഭിവാദ്യം അറിയിക്കാൻ തനിക്ക് അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമല്‍ തനിക്കും കേരളീയര്‍ക്കും പ്രിയപ്പെട്ടവനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമല്‍ തന്റെ ചലച്ചിത്ര ജീവിതം തുടങ്ങിയത് കേരളത്തിലാണെന്ന് അനുസ്മരിച്ച മുഖ്യമന്ത്രി, കമല്‍ കേരളത്തിനും തമിഴ്നാടിനും ഇടയിലെ ഒരു പാലമായി വര്‍ത്തിക്കുകയാണെന്നും അഭിപ്രായപ്പെട്ടു.
കേരള രാഷ്ട്രീയത്തിലും കാര്യമായ സ്വാധീനം ചെലുത്തിയ സാമൂഹ്യ-രാഷ്ട്രീയ പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് തമിഴ്നാട്. രാഷ്ട്രീയ ജീവിതത്തിലേക്കുള്ള കമലിന്റെ പ്രവേശനം തമിഴ്നാടിന്റെ രാഷ്ട്രീയ ജീവിതം കൂടുതൽ സമ്പന്നമാക്കുമെന്നും, മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയുടെയും ആശയങ്ങൾ കമല്‍ ഉയർത്തിപ്പിടിക്കുമെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
പിണറായി വിജയനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന കമല്‍ ഹാസന്‍, തന്റെ രാഷ്ട്രീയ ഗുരു പിണറായി വിജയനാണെന്ന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments