സീതാപുര്‍: ഉത്തര്‍പ്രദേശിലെ സീതാപുരിലുണ്ടായ വാഹനാപകടത്തില്‍ ബിജെപി എംഎല്‍എ ലോകേന്ദ്ര സിംഗ് മരിച്ചു. ഉത്തര്‍പ്രദേശിലെ നൂര്പുരില്നിന്നുള്ള എംഎല്‍എയാണ് ലോകേന്ദ്ര സിംഗ്. നിക്ഷേപകരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി സീതാപുരില്‍നിന്നും ലക്നോവിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
ലോകേന്ദ്ര സിംഗ് സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിട്ടിച്ചായിരുന്നു അപകടം. അപകടത്തില്‍ എംഎല്‍എയുടെ ഡ്രൈവറും രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും മരിച്ചു. ലോകേന്ദ്ര സിംഗും അദ്ദേഹത്തിന്റെ ഡ്രൈവറും സംഭവസ്ഥലത്തുവച്ചും സുരക്ഷാ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
Post Your Comments